Kerala History Photographs
Kerala History Photographs
Updating...
അഗ്നിമാടൻ ചങ്ങല
മാടൻ ക്ഷേത്രങ്ങളിൽ വെളിച്ചപ്പാട് തുള്ളുമ്പോൾ തോളിൽ ധരിക്കുന്ന ചുട്ടു പഴുത്ത അവസ്ഥയിലുള്ള ചങ്ങല.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
അമ്മാനക്കായ്
വെളിച്ചപ്പാട് തുള്ളുമ്പോൾ അമ്മാനാട്ടത്തിനായി ഉപയോഗിക്കുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ച അമ്മാനക്കായ്.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
കൽക്കുഴൽ
പഴയകാലത്ത് വെള്ളവും മറ്റും ഒഴുക്കിവിടുന്നതിനായി ഉപയോഗിച്ചിരുന്ന ഓവുചാൽ.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
മരവുരി
മരത്തോല് പാകപ്പെടുത്തി തയ്യാറാക്കിയ വസ്ത്രം.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
ദിശാകാവൽവിളക്ക്
നാലു ദിക്കുകളെ സൂചിപ്പിക്കുന്നതിനായി നാലു തിരികൾ കത്തിക്കുന്ന വിളക്ക്. പ്രധാനമായും ആഭിചാരകർമ്മങ്ങൾക്കുപയോഗിക്കുന്നു.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
കൽവിളക്ക്
പതിനെട്ടാം നൂറ്റാണ്ടിൽ കോട്ടയത്തുനിന്ന് ലഭിച്ച കൽവിളക്ക്.
(ഹിൽ പാലസ് മ്യൂസിയം, തൃപ്പൂണിത്തുറ )
ദ്വാരപാലകശില്പം
കോഴിക്കോടുനിന്നു ലഭിച്ച 14- 15 നൂറ്റാണ്ടിലെ ദ്വാരപാലകശില്പം
( പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം, കോഴിക്കോട് )
ഗരള
വ്യായാമത്തിന് ഉപയോഗിച്ചിരുന്ന തടിക്കട്ട
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
ഔഷധഭരണി
അരിഷ്ടങ്ങളും മറ്റും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന വലിയ കളിമൺ പാത്രങ്ങൾ
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
കൽത്തൊട്ടി
അടുക്കളയിൽ വെള്ളം നിറച്ചുവയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ പാത്രം.
( പത്മനാഭപുരം പാലസ് മ്യൂസിയം, തക്കല, തമിഴ്നാട്)
അക്കാനിക്കുടുവ
മധുരക്കള്ളെടുക്കുന്നതിനായി പനയോലകൊണ്ട് നിർമ്മിച്ച പാത്രം
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
വടിവാൾ
അടുക്കളയിൽ വെള്ളം നിറച്ചുവയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ പാത്രം.
( പത്മനാഭപുരം പാലസ് മ്യൂസിയം, തക്കല, തമിഴ്നാട്)
കൽത്തൊട്ടി
അടുക്കളയിൽ വെള്ളം നിറച്ചുവയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ പാത്രം.
( പത്മനാഭപുരം പാലസ് മ്യൂസിയം, തക്കല, തമിഴ്നാട്)
ചീനഭരണി
കണ്ണൂർ ജില്ലയിലെ വടേശ്വരത്തുനിന്ന് ലഭിച്ച 17- 18 നൂറ്റാണ്ടിലെ ചീനഭരണി.
( പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം, കോഴിക്കോട് )
തവിപ്പലക
പലതരത്തിലുള്ള തവികൾ സൂക്ഷിക്കാൻ തടിയിൽ നിർമ്മിച്ച സ്റ്റാന്റ്
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
ചാട്ടവാർ
തിരുവിതാംകൂറിൽ നിലനിന്നിരുന്ന ചാട്ടവാറടി ശിക്ഷാക്രമത്തിന് ഉപയോഗിച്ചിരുന്ന ആയുധം.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ് ,നെടുമങ്ങാട് )
കസർത്ത് കട്ട
വ്യായാമം ചെയ്യുന്നതിനായി തടിയിൽ നിർമ്മിച്ച ഉപകരണം.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
കൽപ്പലക
പറവൂർ സിനഗോഗിന്റെ രണ്ടാം പ്രവേശനകവാടത്തിന് വലതുഭാഗത്തായി ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന കൽപ്പലക. 1164 മുതൽ പലവട്ടം പുതുക്കിപ്പണിതതാണ് പറവൂർ ജൂതപ്പളളി എന്ന് കൽപ്പലകയിൽ കുറിച്ചുവച്ചിരിക്കുന്നതായും അതിലെ വർഷം 1586 എന്നും 1616 എന്നും വായിച്ചെടുക്കാവുന്നതായും സിനഗോഗിൽ രേഖപ്പെടുത്തിയിരിക്കുന്നു.
അറപ്പ
കാലികളെ സ്വതന്ത്രമായി മേയാൻ വിടുമ്പോൾ അവയുടെ കഴുത്തിൽ കെട്ടുന്ന മരത്തിൽ നിർമ്മിച്ച വസ്തു.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ് ,നെടുമങ്ങാട് )
മരപ്പാള
കുട്ടികളെ കുളിപ്പിക്കുന്നതിനുപയോഗിച്ചിരുന്നത്
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
റാവട്ടി
കൃഷിക്ക് വെള്ളം തേകാൻ ഉപയോഗിക്കുന്ന മുളകൊണ്ടുള്ള കുട്ട
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
മെതിയടി
ഔഷധമരങ്ങളുപയോഗിച്ച് നിർമ്മിക്കുന്ന പൂർവ്വികരുപയോഗിച്ചിരുന്ന പാദരക്ഷകൾ
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
ചാട്
കുട്ടികളെ നടക്കാൻ പരിശീലിപ്പിക്കുന്നതിനുള്ള വണ്ടി.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
നന്തുണി
കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരു തന്ത്രിവാദ്യം. ഓണപ്പാട്ട്, നന്തുണിപ്പാട്ട് എന്നിവ പാടുമ്പോൾ ഈ വാദ്യം ഉപയോഗിച്ചിരുന്നു.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
ഹനുമാനും സിംഹികയും. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി കോവിലകത്തെ ചിത്രം.
( കൃഷ്ണപുരം പാലസ് മ്യൂസിയം, കായംകുളം )
തപ്പ്
അനുഷ്ഠാന കലയായ പടയണിയിൽ ഉപയോഗിക്കുന്ന അകമ്പടിവാദ്യം.
( ന്യൂമിസ്മാറ്റിക്സ്, ഫോക് ലോർ & ഫോക് ആർട്ട് മ്യൂസിയം,കോയിക്കൽ പാലസ്, നെടുമങ്ങാട് )
തകില്
കൊട്ടിപ്പാടുന്നതിന് ഉപയോഗിക്കുന്ന തുകൽവാദ്യം