New Release : Adhikarika Keralacharithram
പ്രാചീനം ● മധ്യകാലം ● ആധുനികം
ശിലായുഗം മുതൽ ആധുനിക കാലം വരെ
Adhikarika Keralacharithram The Complete History of Kerala
കേരളചരിത്രത്തിൽ ഇന്നേവരെ എവിടെയും അടയാളപ്പെടുത്താത്ത വിവരങ്ങളുടെ സമഗ്രവും സമ്പൂർണവുമായ രേഖപ്പെടുത്തലാണ് ഈ ഗ്രന്ഥം. ശിലായുഗംമുതൽ ആധുനിക കാലംവരെയുള്ള ചരിത്രത്തെ പുരാവസ്തുശാസ്ത്രം, ശിലാലിഖിതങ്ങൾ, താളിയോലകൾ, വിദേശ യാത്രാവിവരണങ്ങൾ, കൊളോണിയൽ രേഖകൾ, നാടോടി പാരമ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പഠന വിധേയമാക്കുന്നു.
Pre-publication Price
₹5000/-
*Please read the Terms and Conditions carefully before pre-ordering
കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരൊറ്റ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന സമഗ്ര റഫറൻസ് കൃതിയാണ് ആധികാരിക കേരളചരിത്രം. പ്രാചീന കേരളം മുതൽ ആധുനിക കേരളം വരെയുള്ള ചരിത്രവികാസം തെളിവുകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. ചരിത്രവസ്തുതകൾ വിവരിക്കുന്നതോടൊപ്പം പുതിയ ചരിത്രപരിപ്രേക്ഷ്യങ്ങളും ഗവേഷണ പ്രവണതകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. സമകാലിക ചരിത്രഗവേഷകരും പ്രമുഖ അധ്യാപകരുമടങ്ങിയ വിദഗ്ധസംഘമാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. അപൂർവ ചിത്രങ്ങൾ, ഭൂപടങ്ങൾ, ചരിത്രരേഖകൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ചരിത്രം സമഗ്രമായി വിശകലനം ചെയ്യുന്നു. പൊതുവായനക്കാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തെളിവാധിഷ്ഠിത റഫറൻസ് ഗ്രന്ഥമാണിത്. ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ ചരിത്രപഠനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കേരള ചരിത്രം മലയാളത്തിൽ സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവ ഗ്രന്ഥമാണിത്.
പുസ്തകത്തിൻ്റെ ഉള്ളടക്കം
ചരിത്രാതീതകാലംതൊട്ടുള്ള സമഗ്രമായ പുരാതത്ത്വശാസ്ത്ര തെളിവുകളുടെ പശ്ചാത്തലത്തിൽ പ്രാചീന കേരളീയ സമൂഹത്തിൻ്റെ രൂപീകരണത്തെയും പരിണാമത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.
മഹാശിലാസംസ്ക്കാരമെന്നറിയപ്പെടുന്ന ഇരുമ്പുയുഗ പരിഷ്കൃതിയും സംഘകാലകൃതികളിൽ അനശ്വരമാക്കപ്പെട്ട പ്രാചീന തമിഴക സംസ്കാരവുമൊക്കെ വിപ്ലവകരമായ പട്ടണം ഉത്ഖനന വിവരങ്ങളുടെയും ഏറ്റവും പുതിയ കണ്ടെത്തലുകളുടെയും വെളിച്ചത്തിൽ ആഴത്തിൽ ചർച്ചചെയ്യപ്പെടുന്നു.
പരമ്പരാഗത ചരിത്രധാരണകളെ വസ്തുതാപരമായി അവതരിപ്പിക്കുന്നതോടൊപ്പം വൈവിധ്യമാർന്ന പുതിയ ചരിത്ര പരിപ്രേക്ഷ്യങ്ങളും മുന്നോട്ടുവെക്കുന്നു.
പ്രാചീനകേരളത്തിലെ ഭരണകൂടരൂപീകരണം, ആഭ്യന്തര-ആഗോള കച്ചവട ശൃംഖലകൾ എന്നിവയെ സംബന്ധിച്ചുള്ള തർക്കവിഷയങ്ങൾ തുടങ്ങിയവയും ഇതിൽ ഇടംപിടിക്കുന്നു.
രചന: ഡോ. കെ.പി. രാജേഷ്, ഡോ. ആര്യ നായർ വി.എസ്.
കേരളത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവായ ആദിമധ്യകാല (Early Medieval) ഘട്ടത്തെയാണ് ഇത് കേന്ദ്രീകരിക്കുന്നത്.
കല്ലുകളിലും ചെപ്പേടുകളിലും കോറിയിട്ട ഒട്ടനവധി ലിഖിത തെളിവുകൾ ധാരാളമായി ലഭ്യമായ പ്രകാശപൂർണ്ണമായ ഒരു കാലഘട്ടത്തെക്കുറിച്ച് സമഗ്രമായി വിവരിക്കുന്നു.
മുൻതലമുറ ചരിത്രകാരന്മാർ തങ്ങളുടെ ആഴമേറിയ ഗവേഷണങ്ങളിലൂടെ പുനർനിർമ്മിച്ച മഹത്തായ ചേരരാജാക്കന്മാരുടെ കാലമാണ് ഈ വാല്യം പ്രധാനമായും ചർച്ചചെയ്യുന്നത്.
ലഭ്യമായ ലിഖിതങ്ങളെ ആധുനിക രീതിശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ പുനർവ്യാഖ്യാനിച്ചുകൊണ്ട്, കേരളത്തിലെ ആദിമധ്യകാലം എന്നു വിളിക്കാവുന്ന ചേരകാല സമൂഹത്തെയും അതിൻ്റെ രാഷ്ട്രീയവ്യതിയാനങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ വാല്യം.
രചന: ഡോ. രേഖ ഇ., ഡോ. പി.എസ്. മനോജ് കുമാർ, കവിത ശിവദാസ്
ചേരഭരണത്തിൻ്റെ തകർച്ചയെത്തുടർന്ന് കേരളത്തിൽ ഉയർന്നുവന്ന പില്ക്കാല മധ്യകാല സ്വരൂപങ്ങളുടെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തെ പഠനവിധേയമാക്കുന്നു.
പ്രാദേശിക സ്വരൂപങ്ങളുടെ അധികാരഘടന, രാഷ്ട്രീയതന്ത്ര ങ്ങൾ, അക്കാലത്ത് രൂപപ്പെട്ട പുതിയ സംസ്കാരം എന്നിവയാണ് ഈ വാല്യത്തിലെ പ്രധാന അന്വേഷണവിഷയങ്ങൾ.
പരമ്പരാഗതമായ രാഷ്ട്രീയചരിത്രത്തിനപ്പുറം ഇന്ന് നാം കാണുന്ന 'മലയാളവും', 'മലയാളിയും', 'കേരളവുമൊക്കെ' എങ്ങനെയാണ് ചരിത്രപരമായി രൂപപ്പെട്ടതെന്നും നമ്മുടെ നാട് തനതായ ഒരു സാംസ്ക്കാരികത്തനിമ കൈവരിച്ചത് എങ്ങനെയെന്നും ഈ വാല്യത്തിൽ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്.
മധ്യകാലഘട്ടത്തിലെ സങ്കീർണ്ണമായ ചരിത്രവഴികളിലൂടെ മലയാളഭാഷ കൈവരിച്ച വികാസത്തെയും കേരളമെന്ന സാംസ്കാരികസ്വത്വത്തിൻ്റെ ഉത്ഭവത്തെയും പരിണാമത്തെയും കൃത്യമായ തെളിവുകളുടെ വെളിച്ചത്തിൽ പുനർനിർമ്മിക്കുന്നു.
രചന: ഡോ. വി.വി. ഹരിദാസ്
പോർച്ചുഗീസുകാരുടെ വരവോടെ ആരംഭിച്ച യൂറോപ്യൻ കൊളോണിയൽ സ്വാധീനം കേരളത്തിൻ്റെ രാഷ്ട്രീയ-വാണിജ്യ മേഖലകളിൽ ശക്തമായ കാലഘട്ടമാണിത്. വിദേശ അധിനിവേശങ്ങളുടെ സ്വഭാവത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതോടൊപ്പം കുഞ്ഞാലി മരക്കാർ ഉൾപ്പെടെയുള്ള ധീരദേശാഭിമാനികൾ നയിച്ച ഐതിഹാസികമായ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ചരിത്രപരമായി വിലയിരുത്തുന്നു.
ഭൂവുടമസ്ഥതാ സമ്പ്രദായങ്ങൾ, കർക്കശമായിക്കൊണ്ടിരുന്ന ജാതിവ്യവസ്ഥയുടെ ഘടന, വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന സാംസ്കാരികസമന്വയം എന്നിവയും ഈ വാല്യത്തിൽ ഗൗരവമായി ചർച്ചചെയ്യുന്നു.
വൻതോതിലുള്ള ആഗോളവ്യാപാരവും ആഭ്യന്തരവാണിജ്യവും കേരളത്തിൻ്റെ സമ്പദ്വ്യവസ്ഥയെ എങ്ങനെ മാറ്റിമറിച്ചുവെന്നും അത് അക്കാലത്തെ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തെ എപ്രകാരം സ്വാധീനിച്ചുവെന്നും കൃത്യമായി അടയാളപ്പെടുത്തുന്നു.
രചന : ഡോ. എം.പി. മുജീബു റഹ്മാൻ
കൊളോണിയൽ ആധുനികതയുടെ (Colonial Modernity) വരവും അതുണ്ടാക്കിയ ചലനങ്ങളും അതിനോട് പ്രതികരിച്ചുകൊണ്ട് രൂപപ്പെട്ട കേരളീയ നവോത്ഥാനവും സംബന്ധിച്ചുള്ള പരമ്പരാഗതധാരണകളെ തിരുത്തുന്ന പുതിയ ചരിത്രപരിപ്രേക്ഷ്യങ്ങൾ ഈ വാല്യത്തിൽ ആഴത്തിൽ ചർച്ചചെയ്യുന്നു.
ജാതീയമായ അടിച്ചമർത്തലുകൾക്കെതിരേ ഉയർന്നുവന്ന വിവിധ സമുദായ പരിഷ്കരണപ്രസ്ഥാനങ്ങൾ, അച്ചടിയുടെയും ആധുനിക വിദ്യാഭ്യാസത്തിൻ്റെയും വ്യാപനം സമൂഹത്തിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവയെല്ലാം ഇതിൽ സൂക്ഷ്മമായി വിലയിരുത്തുന്നു.
രചന : ആർ.കെ. ബിജുരാജ്
മലബാറിലെ ബ്രിട്ടീഷ് ഭരണവും സാമ്പത്തിക, സാമൂഹ്യ മേഖലയിൽ ഉണ്ടായ പരിവർത്തനങ്ങളും മുതൽ അധിനിവേശവിരുദ്ധ പോരാട്ടങ്ങൾവരെയുള്ള കാര്യങ്ങൾ വിശദമായി ഇതിൽ പഠനവിധേയമാക്കുന്നു.
മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവയുടെ ആധുനികകാലചരിത്രത്തെയും കർഷകത്തൊഴിലാളി മുന്നേറ്റങ്ങളെയും ഐക്യകേരള പ്രസ്ഥാനത്തെയും ചർച്ചചെയ്യുന്നു.
പഴശ്ശിയും ടിപ്പു സുൽത്താനും യോഗം ചേർന്ന് യോജിച്ച് ഒരു പോരാട്ടത്തിലൂടെ ഇംഗ്ലിഷുകാരെ തുരത്താൻ തീരുമാനിച്ചതും 1850-കളിൽ പേർഷ്യയിലെ ബുശെയർ നഗരത്തിൽ ഹിന്ദുസ്ഥാനിക്കും ഇംഗ്ലിഷിനും പുറമേ മലയാളത്തിൽ നാവികചട്ടങ്ങൾ അച്ചടിച്ചു വിതരണം ചെയ്തതിൻ്റെ കാരണങ്ങളും ഈ വാല്യം അന്വേഷിക്കുന്നു.
ഇത്തരത്തിൽ കേരള രാഷ്ട്രീയചരിത്രത്തിലെ അറിയപ്പെടാത്ത പല വസ്തുതകളും ഈ വാല്യത്തിൻ്റെ ഭാഗമാകുന്നു.
രചന : ആർ.കെ. ബിജുരാജ്
ഐക്യകേരള രൂപീകരണത്തിനുശേഷമുള്ള കേരളത്തിൻ്റെ സമാനതകളില്ലാത്ത വളർച്ചയെയും സമകാലിക അവസ്ഥകളെയും ആഴത്തിൽ വിശകലനം ചെയ്യുന്നു.
ആധുനിക കേരളത്തിൻ്റെ നിർമ്മിതിയെ സൂക്ഷ്മമായി അടയാളപ്പെടുത്തുക യാണ് ഇതിൻ്റെ ലക്ഷ്യം. ചരിത്രത്തിൻ്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഗവേഷകരും പണ്ഡിതരും തയ്യാറാക്കിയ ആധികാരിക ലേഖനങ്ങൾ.
കേരളത്തെ ഇന്നത്തെസവിശേഷമായ സാമൂഹിക-സാംസ്കാരികപദവിയിലേക്ക് നയിച്ചതും ഇന്നും നയിച്ചുകൊണ്ടിരിക്കുന്നതുമായ വിവിധ പരിപ്രേക്ഷ്യങ്ങളെ ഈ ഗ്രന്ഥം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
കല, സാഹിത്യം, മാധ്യമം, കമ്മ്യൂണിക്കേഷൻ, കുടിയേറ്റം എന്നിവയിലുണ്ടായ മാറ്റങ്ങൾ, സ്ത്രീമുന്നേറ്റങ്ങൾ, വിദ്യാഭ്യാസമാതൃകകൾ എന്നിവയെല്ലാം പ്രതിപാദിക്കുന്നു.
നമ്മുടെ നാടിൻ്റെ പുരോഗതിയെ രൂപപ്പെടുത്തിയ ചരിത്രവഴികളും സമകാലിക യാഥാർത്ഥ്യങ്ങളും കോർത്തിണക്കിയതാണ് ഈ വാല്യം.
ഗ്രന്ഥകർത്താക്കൾ
മധ്യകാല കേരളചരിത്രവും സംസ്കാരപഠനവുമാണ് ഗവേഷണമേഖല. കോഴിക്കോട് സർവ്വകലാശാലയിൽനിന്ന് ചരിത്രത്തിൽ ബി.എ.യ്ക്ക് രണ്ടാം റാങ്കും എം.എ.യ്ക്ക് ഒന്നാം റാങ്കും ലഭിച്ചു. യു.ജി.സി.യുടെ ഗവേഷണ ഫെലോഷിപ്പോടെ മംഗലാപുരം സർവ്വകലാശാലയിൽ പ്രൊഫ. കേശവൻ വെളുത്താട്ടിനു കീഴിൽ 'സാമൂതിരിമാരുടെ രാഷ്ട്രീയ സംസ്കാരം' എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനു പിഎച്ച്.ഡി. നേടി. ക്ഷേത്രം ഉത്സവം രാഷ്ട്രീയം, സാമൂതിരികാലത്തെ കോഴിക്കോട്: കഥയും ചരിത്രവും, സാമൂതിരിപെരുമ, യക്ഷി സങ്കല്പം, Zamorins and the Political Culture of Medieval Kerala, മാമാങ്കം: ചാവേറുകളുടെ ചരിത്രം, അ/വിശ്വാസികളുടെ ദൈവങ്ങൾ, മധ്യകാല കേരളചരിത്രം, രാമായണം കൂത്ത്: കൂടിയാട്ടത്തെപ്പറ്റിയുള്ള കോഴിക്കോടൻ ഗ്രന്ഥവരി രേഖകൾ എന്നീ പുസ്തകങ്ങൾ
രചിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് സർവ്വകലാശാല ചരിത്രവിഭാഗം അദ്ധ്യാപകനാണ്.
ചരിത്രകാരനും ഗവേഷകനും. ചരിത്രത്തിൽ ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. കേരളത്തിൻ്റെ രാഷ്ട്രീയചരിത്രം, നക്സൽദിനങ്ങൾ, പുന്നപ്ര-വയലാർ ചരിത്രരേഖകൾ, 634 ദിനങ്ങൾ; അടിയന്തരാവസ്ഥയുടെ ചരിത്രം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ചീഫ് സബ് എഡിറ്റർ.
ചരിത്രകാരൻ. കണ്ണൂർ സർവകലാശാലയിൽ ഹിന്ദുമത സ്വത്വരൂപീകരണം കേരളത്തിൽ എന്ന
വിഷയത്തിൽ ഗവേഷണം ചെയ്തു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാൾ.
പുസ്തകങ്ങൾ: മധ്യകാലഇന്ത്യ:
ചരിത്രനിർമ്മിതികൾ, Shaping of Rights: Jati and Gender in Colonial Keralam, Becoming Citizens: Transformations of State and Jati in Colonial Keralam, കാവിദേശീയത (ചരിത്രം)..
പൂർവാധുനിക കേരളത്തിലെ സമൂഹചരിത്രമാണ് ഗവേഷണമേഖല. കാലിക്കറ്റ് സർവ്വകലാശാല യിൽനിന്ന് ചരിത്രത്തിൽ എം.എ., എം.ഫിൽ., പിഎച്ച്.ഡി., സാമൂഹ്യ ശാസ്ത്രത്തിൽ ബി.എഡ്. ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ എൻ.എസ്.എസ്. കോളജ് മഞ്ചേരി ചരിത്രവിഭാഗത്തിൽ അധ്യാപകനായി ജോലിചെയ്യുന്നു. വടക്കൻ മലബാർ സമൂഹവും ചരിത്രവും, മുതുമക്കത്താഴി (നന്നങ്ങാടി) എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പുരാവസ്തുപഠനം, ഐക്കണോഗ്രാഫി, പൂർവ മധ്യകാല കേരളം സമൂഹം എന്നിവയാണ് ഗവേഷണമേഖല. കേരള സർവ്വകലാശാലയിൽനിന്ന് പുരാവസ്തു ശാസ്ത്രപഠനത്തിൽ എം.എ., എം.ഫിൽ. ബിരുദങ്ങൾ, അണ്ണാമലൈ സർവ്വകലാശാലയിൽനിന്ന് എം.എ. ചരിത്രം, കാലിക്കറ്റ് സർവകലാശാല യിൽനിന്ന് ചരിത്രത്തിൽ പിഎച്ച്.ഡി. ബിരുദങ്ങൾ നേടിയിട്ടുണ്ട്. മലപ്പുറം എൻ.എസ്.എസ്. കോളേജിൽ ചരിത്രവിഭാഗത്തിൽ അതിഥി അധ്യാപികയായി ജോലിചെയ്തിരുന്നു. കേരളത്തിലെ സപ്തമാതൃക്കൾ, പൂർവ - മധ്യകാല ക്ഷേത്രഘടന, ചരിത്രാരംഭകാല സമൂഹചരിത്രം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂർവ്വ മധ്യകാല കേരള ചരിത്രം ആണ് ഗവേഷണമേഖലയും പഠനമേഖലയും. ചരിത്രകാരി, അധ്യാപിക, ഗവേഷക. ചരിത്രലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ രാജീവ്
ഗാന്ധി മെമ്മോറിയൽ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് അട്ടപ്പാടിയിൽ അസോസിയേറ്റ് പ്രൊഫസർ.
പൂർവ മധ്യകാല കേരള ചരിത്രത്തിൽ ഗവേഷക. ചരിത്രകാരി, അധ്യാപിക, ഗവേഷക. നിരവധി ചരിത്ര ലേഖനങ്ങളും പഠനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലടി ശ്രീങ്കര കോളജിൽ അസോസിയേറ്റ് പ്രൊഫസർ.
കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗത്തിൽനിന്ന് ഗവേഷണം പൂർത്തിയാക്കി. Malabar in Transition, Peninsular India: Essays on South
ചിത്രങ്ങൾക്ക് കടപ്പാട് എ. മുഹമ്മദ്
Indian History, എറിക് ഹോബ്സ്ബാം: ചരിത്രരചനയിലെ വിസ്മയം, The Other side of the Story: Tipu Sultan, Colonialism and Resistance in Malabar, Explorations in South Indian History, The Locale Speaks: Papers in Local History, ചരിത്രമെഴുത്തിൻ്റെ ചരിത്രം, ദേശഭാവനയും ഇന്ത്യൻ മുസ്ലിങ്ങളും എന്നിവയാണ് മറ്റ് കൃതികൾ. ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗത്തിൽ പ്രൊഫസർ.
കേരളത്തിലുടനീളമുള്ള ഡി സി ബുക്സ്/കറന്റ് ബുക്സ് ശാഖകളിലൂടെയും ബുക്കിങ് ഏജൻസികളിലൂടെയും ബുക്ക് ചെയ്യാം. വ്യവസ്ഥകൾക്ക് സന്ദർശിക്കുക: Read T&C
‘ആധികാരിക കേരളചരിത്രം’ ഗ്രന്ഥപരമ്പരയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അറിയാൻ.
● ഡിമൈ 1/8 സൈസ്
● 7 വാല്യം
● 4000 പേജ്
● ഹാർഡ് ബൗണ്ട്
● അപൂർവ്വമായ
● ചിത്രങ്ങൾ
● ഭൂപടങ്ങൾ
● ചരിത്രരേഖകൾ
കേരളചരിത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം
ചോദ്യോത്തരങ്ങൾ
ശിലായുഗം മുതൽ 2026 വരെയുള്ള കേരളത്തിനറെ സമഗ്രവും ആധികാരികവുമായ ചരിത്രഗ്രന്ഥമാണിത്. പൂർണ്ണമായും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗ്രന്ഥത്തിൻ്റെ രചനാരീതി. 2000ന് ശേഷം ലഭിച്ച ഏറ്റവും പുതിയ തെളിവുകളും ഈ ഗ്രന്ഥനിർമ്മിതിയുടെ ഭാഗമായിട്ടുണ്ട്.
തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിൻ്റെ ഇന്നത്തെ രൂപത്തിലേക്കുള്ള മാറ്റം വ്യക്തമായി രൂപപ്പെടുത്തുന്ന ഈ പുസ്തകത്തിൽ കേരളത്തിൻ്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നു. അതോടൊപ്പം പാരിസ്ഥിതികമായ മാറ്റങ്ങളും ചർച്ചചെയ്യുന്നു.
ബുധമതം, ജൈനമതം, കൃസ്തുമതം, ഇസ്ലാം മതം എന്നിങ്ങനെ വിവിധമതങ്ങളുടെ കേരളത്തിലേക്കുള്ള വരവും അവയുടെ വളർച്ചയും ജാതിയുടെ രൂപീകരണവും കേരളസമൂഹത്തിൽ അവ വരുത്തിയമാറ്റങ്ങളും ഈ ഗ്രന്ഥം ചർച്ചചെയ്യുന്നു.
വിവിധ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ആരാധനാ സമ്പ്രദായങ്ങളും അവ സമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനങ്ങളും ഈ ഗ്രന്ഥപരമ്പരയിൽ ഉൾപ്പെടുന്നു. പ്രകൃതിയെ ആരാധിച്ചിരുന്നിടത്തുനിന്ന് ഇന്നത്തെ ആരാധനാ രീതിയിലേക്ക് എങ്ങനെ എത്തിപ്പെട്ടതിൻ്റെ നാൾവഴികൾ ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു.
കേരളത്തിൽ നിലനിന്നിരുന്ന രാജവംശങ്ങളും അവയുടെ കാലവും ആധികാരിക കേരളചരിത്രം ചർച്ചചെയ്യുന്നു. ചേര രാജവംശം, ആയ് രാജവംശം, കൊച്ചി രാജവംശം, തിരുവിതാംകൂർ രാജവംശം, കോലത്തുനാട് രാജവംശം, അറക്കൽ രാജവംശം എന്നിവ അവയിൽ ചിലതാണ്.
ഐതിഹ്യങ്ങളെ ചരിത്രവസ്തുതകളായി ഈ ഗ്രന്ഥം പരിഗണിക്കുന്നില്ല. മറിച്ച്, ഐതിഹ്യങ്ങൾ എങ്ങനെയുണ്ടാകുന്നു എന്നും അവയ്ക്ക് പിന്നിലെ സാമൂഹിക താല്പര്യങ്ങൾ എന്താണെന്നും ഇതിൽ വിശകലനം ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും സമുദ്രനിരപ്പിലെ വ്യതിയാനങ്ങളും വഴി കേരളം രൂപപ്പെട്ടതിന്റെ ശാസ്ത്രീയമായ വശങ്ങളാണ് വാല്യം ഒന്നിൽ ചർച്ച ചെയ്യുന്നത്.
പഴയ ധാരണകളെ പുതിയ ചരിത്രവസ്തുതകളുടെയും പുരാതത്ത്വ തെളിവുകളുടെയും (ഉദാഹരണത്തിന് പട്ടണം ഉത്ഖനനം) വെളിച്ചത്തിൽ ഇതിൽ പുനർവ്യാഖ്യാനിക്കുന്നു. രാഷ്ട്രീയം മാത്രമല്ല, ഓരോ കാലഘട്ടത്തിലെയും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വശങ്ങളെ ഇതിൽ സമഗ്രമായി വിശകലനം ചെയ്യുന്നുണ്ട്.
അല്ല. കേരളചരിത്രം കേരളത്തിൻ്റെ (Kerala Charithram) ചരിത്രത്തെക്കുറിച്ചുള്ള പൊതുവായ പഠനങ്ങളെ സൂചിപ്പിക്കുന്നു. ആധികാരിക കേരളചരിത്രം (Aadhikarika Keralacharithram) എന്നാൽ പുരാവസ്തു തെളിവുകളും ഗവേഷണങ്ങളും അടിസ്ഥാനമാക്കി കേരളത്തിൻ്റെ ചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ആധികാരിക ഗ്രന്ഥപരമ്പരയാണ്.
