New Release : Adhikarika Keralacharithram
പ്രാചീനം ● മധ്യകാലം ● ആധുനികം
ശിലായുഗം മുതൽ ആധുനിക കാലം വരെ
കേരളചരിത്രത്തിൽ ഇന്നേവരെ എവിടെയും അടയാളപ്പെടുത്താത്ത വിവരങ്ങളുടെ സമഗ്രവും സമ്പൂർണവുമായ രേഖപ്പെടുത്തലാണ് ഈ ഗ്രന്ഥം. ശിലായുഗംമുതൽ ആധുനിക കാലംവരെയുള്ള ചരിത്രത്തെ പുരാവസ്തുശാസ്ത്രം, ശിലാലിഖിതങ്ങൾ, താളിയോലകൾ, വിദേശ യാത്രാവിവരണങ്ങൾ, കൊളോണിയൽ രേഖകൾ, നാടോടി പാരമ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പഠന വിധേയമാക്കുന്നു.
Pre-publication Price
₹5000/-
*Please read the Terms and Conditions carefully before pre-ordering
കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
കേരളചരിത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരൊറ്റ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്ന സമഗ്ര റഫറൻസ് കൃതിയാണ് ആധികാരിക കേരളചരിത്രം. പ്രാചീന കേരളം മുതൽ ആധുനിക കേരളം വരെയുള്ള ചരിത്രവികാസം തെളിവുകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. ചരിത്രവസ്തുതകൾ വിവരിക്കുന്നതോടൊപ്പം പുതിയ ചരിത്രപരിപ്രേക്ഷ്യങ്ങളും ഗവേഷണ പ്രവണതകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. സമകാലിക ചരിത്രഗവേഷകരും പ്രമുഖ അധ്യാപകരുമടങ്ങിയ വിദഗ്ധസംഘമാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. അപൂർവ ചിത്രങ്ങൾ, ഭൂപടങ്ങൾ, ചരിത്രരേഖകൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ചരിത്രം സമഗ്രമായി വിശകലനം ചെയ്യുന്നു. പൊതുവായനക്കാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തെളിവാധിഷ്ഠിത റഫറൻസ് ഗ്രന്ഥമാണിത്. ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ ചരിത്രപഠനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് കേരള ചരിത്രം മലയാളത്തിൽ സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവ ഗ്രന്ഥമാണിത്.
പുസ്തകത്തിൻ്റെ ഉള്ളടക്കം
ഗ്രന്ഥകർത്താക്കൾ
മധ്യകാല കേരളചരിത്രവും സംസ്കാരപഠനവുമാണ് ഗവേഷണമേഖല. കോഴിക്കോട് സർവ്വകലാശാലയിൽനിന്ന് ചരിത്രത്തിൽ ബി.എ.യ്ക്ക് രണ്ടാം റാങ്കും എം.എ.യ്ക്ക് ഒന്നാം റാങ്കും ലഭിച്ചു. യു.ജി.സി.യുടെ ഗവേഷണ ഫെലോഷിപ്പോടെ മംഗലാപുരം സർവ്വകലാശാലയിൽ പ്രൊഫ. കേശവൻ വെളുത്താട്ടിനു കീഴിൽ 'സാമൂതിരിമാരുടെ രാഷ്ട്രീയ സംസ്കാരം' എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനു പിഎച്ച്.ഡി. നേടി. ക്ഷേത്രം ഉത്സവം രാഷ്ട്രീയം, സാമൂതിരികാലത്തെ കോഴിക്കോട്: കഥയും ചരിത്രവും, സാമൂതിരിപെരുമ, യക്ഷി സങ്കല്പം, Zamorins and the Political Culture of Medieval Kerala, മാമാങ്കം: ചാവേറുകളുടെ ചരിത്രം, അ/വിശ്വാസികളുടെ ദൈവങ്ങൾ, മധ്യകാല കേരളചരിത്രം, രാമായണം കൂത്ത്: കൂടിയാട്ടത്തെപ്പറ്റിയുള്ള കോഴിക്കോടൻ ഗ്രന്ഥവരി രേഖകൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് സർവ്വകലാശാല ചരിത്രവിഭാഗം അദ്ധ്യാപകനാണ്.
ചരിത്രകാരനും ഗവേഷകനും. ചരിത്രത്തിൽ ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയചരിത്രം, നക്സൽദിനങ്ങൾ, പുന്നപ്ര-വയലാർ ചരിത്രരേഖകൾ, 634 ദിനങ്ങൾ; അടിയന്തരാവസ്ഥയുടെ ചരിത്രം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ചീഫ് സബ് എഡിറ്റർ.
ചരിത്രകാരൻ. കണ്ണൂർ സർവകലാശാലയിൽ ഹിന്ദുമത സ്വത്വരൂപീകരണം കേരളത്തിൽ എന്ന വിഷയത്തിൽ ഗവേഷണം ചെയ്തു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാൾ. പുസ്തകങ്ങൾ: മധ്യകാലഇന്ത്യ: ചരിത്രനിർമ്മിതികൾ, Shaping of Rights: Jati and Gender in Colonial Keralam, Becoming Citizens: Transformations of State and Jati in Colonial Keralam, കാവിദേശീയത (ചരിത്രം).
പൂർവാധുനിക കേരളത്തിലെ സമൂഹചരിത്രമാണ് ഗവേഷണമേഖല. കാലിക്കറ്റ് സർവ്വകലാശാല യിൽനിന്ന് ചരിത്രത്തിൽ എം.എ., എം.ഫിൽ., പിഎച്ച്.ഡി., സാമൂഹ്യ ശാസ്ത്രത്തിൽ ബി.എഡ്. ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ എൻ.എസ്.എസ്. കോളജ് മഞ്ചേരി ചരിത്രവിഭാഗത്തിൽ അധ്യാപകനായി ജോലിചെയ്യുന്നു. വടക്കൻ മലബാർ സമൂഹവും ചരിത്രവും, മുതുമക്കത്താഴി (നന്നങ്ങാടി) എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
പുരാവസ്തുപഠനം, ഐക്കണോഗ്രാഫി, പൂർവ മധ്യകാല കേരളം സമൂഹം എന്നിവയാണ് ഗവേഷണമേഖല. കേരള സർവ്വകലാശാലയിൽനിന്ന് പുരാവസ്തു ശാസ്ത്രപഠനത്തിൽ എം.എ., എം.ഫിൽ. ബിരുദങ്ങൾ, അണ്ണാമലൈ സർവ്വകലാശാലയിൽനിന്ന് എം.എ. ചരിത്രം, കാലിക്കറ്റ് സർവകലാശാല യിൽനിന്ന് ചരിത്രത്തിൽ പിഎച്ച്.ഡി. ബിരുദങ്ങൾ നേടിയിട്ടുണ്ട്. മലപ്പുറം എൻ.എസ്.എസ്. കോളേജിൽ ചരിത്രവിഭാഗത്തിൽ അതിഥി അധ്യാപികയായി ജോലിചെയ്തിരുന്നു. കേരളത്തിലെ സപ്തമാതൃക്കൾ, പൂർവ - മധ്യകാല ക്ഷേത്രഘടന, ചരിത്രാരംഭകാല സമൂഹചരിത്രം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂർവ്വ മധ്യകാല കേരള ചരിത്രം ആണ് ഗവേഷണമേഖലയും പഠനമേഖലയും. ചരിത്രകാരി, അധ്യാപിക, ഗവേഷക. ചരിത്രലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് അട്ടപ്പാടിയിൽ അസോസിയേറ്റ് പ്രൊഫസർ.
പൂർവ മധ്യകാല കേരള ചരിത്രത്തിൽ ഗവേഷക. ചരിത്രകാരി, അധ്യാപിക, ഗവേഷക. നിരവധി ചരിത്ര ലേഖനങ്ങളും പഠനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലടി ശ്രീങ്കര കോളജിൽ അസോസിയേറ്റ് പ്രൊഫസർ.
കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗത്തിൽനിന്ന് ഗവേഷണം പൂർത്തിയാക്കി. Malabar in Transition, Peninsular India: Essays on South Indian History, എറിക് ഹോബ്സ്ബാം: ചരിത്രരചനയിലെ വിസ്മയം, The Other side of the Story: Tipu Sultan, Colonialism and Resistance in Malabar, Explorations in South Indian History, The Locale Speaks: Papers in Local History, ചരിത്രമെഴുത്തിന്റെ ചരിത്രം, ദേശഭാവനയും ഇന്ത്യൻ മുസ്ലിങ്ങളും എന്നിവയാണ് മറ്റ് കൃതികൾ. ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗത്തിൽ പ്രൊഫസർ.
കേരളത്തിലുടനീളമുള്ള ഡി സി ബുക്സ്/കറന്റ് ബുക്സ് ശാഖകളിലൂടെയും ബുക്കിങ് ഏജൻസികളിലൂടെയും ബുക്ക് ചെയ്യാം. വ്യവസ്ഥകൾക്ക് സന്ദർശിക്കുക: Read T&C
‘ആധികാരിക കേരളചരിത്രം’ ഗ്രന്ഥപരമ്പരയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അറിയാൻ.
● ഡിമൈ 1/8 സൈസ്
● 7 വാല്യം
● 4000 പേജ്
● ഹാർഡ് ബൗണ്ട്
● അപൂർവ്വമായ
● ചിത്രങ്ങൾ
● ഭൂപടങ്ങൾ
● ചരിത്രരേഖകൾ
കേരളചരിത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം
ചോദ്യോത്തരങ്ങൾ
ശിലായുഗം മുതൽ 2026 വരെയുള്ള കേരളത്തിനറെ സമഗ്രവും ആധികാരികവുമായ ചരിത്രഗ്രന്ഥമാണിത്. പൂർണ്ണമായും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗ്രന്ഥത്തിൻ്റെ രചനാരീതി. 2000ന് ശേഷം ലഭിച്ച ഏറ്റവും പുതിയ തെളിവുകളും ഈ ഗ്രന്ഥനിർമ്മിതിയുടെ ഭാഗമായിട്ടുണ്ട്.
തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിൻ്റെ ഇന്നത്തെ രൂപത്തിലേക്കുള്ള മാറ്റം വ്യക്തമായി രൂപപ്പെടുത്തുന്ന ഈ പുസ്തകത്തിൽ കേരളത്തിൻ്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നു. അതോടൊപ്പം പാരിസ്ഥിതികമായ മാറ്റങ്ങളും ചർച്ചചെയ്യുന്നു.
ബുധമതം, ജൈനമതം, കൃസ്തുമതം, ഇസ്ലാം മതം എന്നിങ്ങനെ വിവിധമതങ്ങളുടെ കേരളത്തിലേക്കുള്ള വരവും അവയുടെ വളർച്ചയും ജാതിയുടെ രൂപീകരണവും കേരളസമൂഹത്തിൽ അവ വരുത്തിയമാറ്റങ്ങളും ഈ ഗ്രന്ഥം ചർച്ചചെയ്യുന്നു.
വിവിധ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ആരാധനാ സമ്പ്രദായങ്ങളും അവ സമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനങ്ങളും ഈ ഗ്രന്ഥപരമ്പരയിൽ ഉൾപ്പെടുന്നു. പ്രകൃതിയെ ആരാധിച്ചിരുന്നിടത്തുനിന്ന് ഇന്നത്തെ ആരാധനാ രീതിയിലേക്ക് എങ്ങനെ എത്തിപ്പെട്ടതിൻ്റെ നാൾവഴികൾ ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു.
കേരളത്തിൽ നിലനിന്നിരുന്ന രാജവംശങ്ങളും അവയുടെ കാലവും ആധികാരിക കേരളചരിത്രം ചർച്ചചെയ്യുന്നു. ചേര രാജവംശം, ആയ് രാജവംശം, കൊച്ചി രാജവംശം, തിരുവിതാംകൂർ രാജവംശം, കോലത്തുനാട് രാജവംശം, അറക്കൽ രാജവംശം എന്നിവ അവയിൽ ചിലതാണ്.
ഐതിഹ്യങ്ങളെ ചരിത്രവസ്തുതകളായി ഈ ഗ്രന്ഥം പരിഗണിക്കുന്നില്ല. മറിച്ച്, ഐതിഹ്യങ്ങൾ എങ്ങനെയുണ്ടാകുന്നു എന്നും അവയ്ക്ക് പിന്നിലെ സാമൂഹിക താല്പര്യങ്ങൾ എന്താണെന്നും ഇതിൽ വിശകലനം ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും സമുദ്രനിരപ്പിലെ വ്യതിയാനങ്ങളും വഴി കേരളം രൂപപ്പെട്ടതിന്റെ ശാസ്ത്രീയമായ വശങ്ങളാണ് വാല്യം ഒന്നിൽ ചർച്ച ചെയ്യുന്നത്.
പഴയ ധാരണകളെ പുതിയ ചരിത്രവസ്തുതകളുടെയും പുരാതത്ത്വ തെളിവുകളുടെയും (ഉദാഹരണത്തിന് പട്ടണം ഉത്ഖനനം) വെളിച്ചത്തിൽ ഇതിൽ പുനർവ്യാഖ്യാനിക്കുന്നു. രാഷ്ട്രീയം മാത്രമല്ല, ഓരോ കാലഘട്ടത്തിലെയും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വശങ്ങളെ ഇതിൽ സമഗ്രമായി വിശകലനം ചെയ്യുന്നുണ്ട്.
അല്ല. കേരളചരിത്രം കേരളത്തിൻ്റെ (Kerala Charithram) ചരിത്രത്തെക്കുറിച്ചുള്ള പൊതുവായ പഠനങ്ങളെ സൂചിപ്പിക്കുന്നു. ആധികാരിക കേരളചരിത്രം (Aadhikarika Keralacharithram) എന്നാൽ പുരാവസ്തു തെളിവുകളും ഗവേഷണങ്ങളും അടിസ്ഥാനമാക്കി കേരളത്തിൻ്റെ ചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ആധികാരിക ഗ്രന്ഥപരമ്പരയാണ്.
