‘പ്രണയവും ഭൂതാവേശവും’; റാബീസ് ബാധിച്ചു മരിച്ച പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ കഥ!
ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏറ്റവും പുതിയ നോവൽ പ്രണയവും ഭൂതാവേശവും ഇപ്പോൾ ഓർഡർ ചെയ്യാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.
റാബീസ് ബാധിച്ചു മരിച്ച പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള സിയെര്വാ മരിയ എന്ന പെണ്കുട്ടിയുടെ കഥ പറയുകയാണ് മാര്കേസ്. അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോള് അദ്ദേഹത്തിന്റെ മുത്തശ്ശി പറഞ്ഞ ഒരു ഐതിഹാസിക കഥയുടെ സാങ്കല്പിക പ്രാതിനിധ്യമാണ് ഈ നോവല്. സിയെര്വാ മരിയയുടെ ശവകുടീരത്തിന്റെ ഖനനത്തിന് സാക്ഷിയായതാണ് ഇതെഴുതാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. മരണശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കല്ലറയ്ക്കുള്ളില് അവളുടെ ചെമ്പിച്ചമുടികള് വളരുകയാണെന്ന തോന്നല് അദ്ദേഹത്തിനുണ്ടായി. സിയെര്വാ മരിയയും വൃദ്ധപുരോഹിതനായ കയെതാനൊദെലൗറയും തമ്മിലുള്ള വിചിത്രവും അസാധാരണവുമായഒരു പ്രണയകഥയും ഇതില് ചിത്രീകരിക്കുന്നുണ്ട്. സമുദായത്തെയും അന്ധവിശ്വാസങ്ങളെയും പര്യവേക്ഷണം ചെയ്യാന് ശ്രമിക്കുന്ന ഈ നോവല് മനോഹരമായ ആഖ്യാനകൗശലങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നസ്‌നേഹത്തിന്റെ ഒരു മികച്ച രൂപകമാണ്.
വിവര്ത്തനം : ഡോ. ജോളി വര്ഗീസ്.
Comments are closed.