DCBOOKS
Malayalam News Literature Website

സെന്‍ ബുദ്ധകഥകളും ഹൈക്കു കവിതകളും

വിശ്വദര്‍ശനങ്ങളില്‍ നിന്ന് ഉത്ഫുല്ലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്‍ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന്‍ ബുദ്ധകഥകള്‍. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമൃമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. നന്മതിന്മകളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുകയും ജീവിതപാതയില്‍ വെളിച്ചം വീഴ്ത്തുകയും ചെയ്യുന്ന സെന്‍ ബുദ്ധകഥകളും ഹൈക്കു കവിതകളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെന്നിനും കവിതയ്ക്കും പ്രത്യേകിച്ച് ഹൈക്കു കവിതയ്ക്കും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ട്. സെന്നിന്റെ അന്തസ്സത്ത(കേന്ദ്രം) വിചാരമല്ല അനുഭവമാണ്. സൂക്ഷ്മജ്ഞാനത്തെക്കാള്‍ അനുഭവവും അവബോധവുമാണ് സെന്നിന്റെ അടിസ്ഥാന തത്വം. ആയതിനാല്‍ അതിന്റെ വെളിപാടായിട്ടാണ് ഹൈക്കു കവിതകള്‍ വിരചിതമായിച്ചുള്ളത്. ഹൈക്കു കവിത എന്നു പറയുന്നത് വാക്കുകള്‍കൊണ്ടുള്ള ഒരു ചിത്രരചനയാണ്. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയില്‍ അത് നമ്മള്‍ക്ക് ദൃശ്യവത്കരിച്ചു തരുന്നു.

സെന്‍ബുദ്ധ കഥകള്‍, 100 സെന്‍കഥകള്‍, ഈറ്റ്‌സെന്‍ ഡ്രിങ്ക്‌സെന്‍ സ്ലീപ്‌സെന്‍ എന്നീ സമാഹാരങ്ങളിലെ സെന്‍കഥകളും ഹൈക്കു കവിതകളും ചേര്‍ന്ന സെന്‍ ബുദ്ധകഥകള്‍ എന്ന ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് വി. കൃഷ്ണകുമാര്‍, വി.ടി. ജയദേവന്‍, കരീം പീടികയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്.

Comments are closed.