DCBOOKS
Malayalam News Literature Website

സൈലേഷ്യ ജി യുടെ ‘ഭയത്തിന്റെ മനഃശാസ്ത്രം’ പ്രകാശനം ചെയ്തു

കൊച്ചി: പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സൈലേഷ്യ ജി യുടെ ‘ഭയത്തിന്റെ മനഃശാസ്ത്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പടമുകളിലുള്ള മിത്ര ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം മഞ്ജു പിള്ള നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ രാജീവ് ശിവശങ്കരന് പുസ്തകം നല്‍കി പ്രകാശനകര്‍മം നിര്‍വഹിച്ചു. ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നമ്മുടെയെല്ലാം ഉള്ളില്‍ നിലനില്‍ക്കുന്ന ഭയം ചിലപ്പോഴൊക്കെ നമ്മെ ബുദ്ധിമുട്ടിക്കുമെന്നും അത്തരം അവസരങ്ങളില്‍ ഭയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം ഏറെ സഹായകമാകുമെന്നും മഞ്ജു പിള്ള പറഞ്ഞു.

കുട്ടിക്കാലം മുതല്‍ മറ്റുള്ളവര്‍ പറഞ്ഞ് നമ്മുടെ മനസ്സില്‍ കയറികൂടിയ ഭയങ്ങള്‍ നമ്മെ വേട്ടയാടാതിരിക്കുവാന്‍ ഈ പുസ്തകം തീര്‍ച്ചയായും സഹായിക്കുമെന്ന് രാജീവ് ശിവശങ്കര്‍ പറഞ്ഞു. പ്രശസ്ത ഗായിക സയനോര ഫിലിപ്പ് പുസ്തകപരിചയം നടത്തി. ഡോ. അനൂപ് വിന്‍സെന്റ്, ശാലിനി ജെയിംസ്, ഡോ. അര്‍ജുന്‍ അശോകന്‍, നടന്‍ സഞ്ജു ശിവറാം, സൈലേഷ്യ ജി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

ഭയം എന്ന മാനസികാനുഭവത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും വിശദമാക്കുന്ന ഈ പുസ്തത്തിന് അവതാരിക എഴുതിയത് നോവലിസ്റ്റ് സി. രാധാകൃഷ്ണനാണ്.

Comments are closed.