യൂസഫലി കേച്ചേരി അവാര്‍ഡ് കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി
യൂസഫലി കേച്ചേരി അവാര്‍ഡ് കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. കേച്ചേരിയുടെ മൂന്നാം ചരമവാര്‍ഷികദിനമായിരുന്ന മാര്‍ച്ച് 21 ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രൊഫസ്സര്‍ എം തോമസ് മാത്യുവും റഫീഖ് അഹമ്മദും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കിയത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അറ്റുപോവാത്തത്‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഉല്‍പത്തി, വിളക്ക്, തച്ചുശാസ്ത്രം, മറുകര, എഴുത്ത്, വയലേല, മിസ്ഡ്‌കോള്‍, മറുമരുന്ന്, നെയ്തല്‍, അറ്റുപോവാത്തത് തുടങ്ങി ഏറ്റവും പുതിയ നാല്പത് കവിതകളുടെ സമാഹാരമാണ് ‘അറ്റുപോവാത്തത്‘. ഡോ. എം കൃഷ്ണന്‍ നമ്പൂതരി എഴുതിയ പഠനവും, ഡോ ബിനീഷ് പുതുപ്പണം സെബാസ്റ്റ്യനുമായി നടത്തിയ അഭിമുഖവും അനുബന്ധമായി നല്‍കിയിട്ടുണ്ട്.
.
Comments are closed.