DCBOOKS
Malayalam News Literature Website

യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്റെ പുതിയ പുസ്തകം

 

യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്റെ പുതിയ പുസ്തകമാണ് ‘യോഗ: കെട്ടുറപ്പുള്ള ദാമ്പത്യത്തിന്’ . നമ്മുടെ സമൂഹത്തില്‍ ഇന്ന് വളരെ വേഗത്തില്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണ് ദാമ്പത്യബന്ധങ്ങള്‍. കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, പരസ്പരമുള്ള പഴിചാരല്‍, സംശയരോഗം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ ഇതിനുപിന്നിലുണ്ടാകാം.

ദാമ്പത്യബന്ധത്തിലെ ഏറ്റവും പ്രധാനഘടകമായ ലൈംഗികജീവിതത്തിലെ പാളിച്ചകളാണ് കൂടുതലായും ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് അടിസ്ഥാനകാരണമാകുന്നത്. ഇതില്‍ പലതും നമ്മുടെ മനോവൈകല്യങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്. നിഷ്ഠമായ യോഗയിലൂടെ ശരീരത്തെയും മനസ്സിനെയും ബലപ്പെടുത്തുകവഴി ഇത്തരം പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകുമെന്ന് വ്യക്തമാക്കുകയാണ് യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍ ‘യോഗ: കെട്ടുറപ്പുള്ള ദാമ്പത്യത്തിന്’ എന്ന പുസ്തകത്തിലൂടെ.

30 വര്‍ഷമായി നിത്യാനന്ദയോഗകേന്ദ്രം നടത്തിവരുന്ന യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്; യോഗ: അടിസ്ഥാന പാഠങ്ങള്‍, ആസ്ത്മ: യോഗയിലൂടെ ആശ്വാസം, യോഗ: സന്ധിവാത മുക്തിക്ക്, യോഗ: നടുവേദനയകറ്റാന്‍, യോഗ: കുട്ടികള്‍ക്ക് എന്നിവ അവയില്‍ ചിലതാണ്.

 

Comments are closed.