ആത്മവിശ്വാസം വളര്‍ത്തുന്നതിന് യോഗ ശീലമാക്കാം!
യോഗ ഒരു ജീവിതചര്യയാണ്. ആബാലവൃത്തം ജനങ്ങള്‍ക്കും ഒരുപോലെ ചെയ്യാന്‍ പറ്റുന്ന കര്‍മ്മ പദ്ധതിയാണിത്. താളം തെറ്റുന്ന ശരീരമനസ്സുകളെ നേര്‍വഴിയിലേക്കു നയിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന ഈ യോഗശാസ്ത്രം ജീവിതത്തെത്തന്നെ ഉടച്ചു വാര്‍ക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ കുട്ടികളും മുതിര്‍ന്നവരും യോഗ ശീലിക്കുന്നത് ഉത്തമമായിരിക്കും. കാരണം ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം നമ്മുടെ സ്വഭാവത്തെ മാറ്റി മറിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ.
യോഗ എല്ലാവരിലും എത്തിക്കുന്നതിനായി പല ശ്രമങ്ങളും നടക്കുന്നുണ്ട്. യോഗ പരിചയപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളും ഇറങ്ങിയിട്ടുണ്ട്. ഡിസി ബുക്‌സും നിരവധി യോഗ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവയില്‍ ചിലത് പരിചയപ്പെടാം;
യോഗ പരിശീലനത്തെ ഒരു ദിനചര്യ ആക്കുവാൻ പാട്ടും വിധം ലളിതമായ യോഗ പാഠങ്ങൾ.
മസ്തിഷ്‌കാഘാതം എന്റെ യോഗ പരീക്ഷണം
ഗ്രന്ഥകര്‍ത്താവ് യോഗ തുടങ്ങിയത് 42-ാം വയസ്സിലാണ് – 1988-ല്‍.25 വര്‍ഷത്തോളം അത് നിര്‍ബാധം തുടര്‍ന്നു. 2004-ലാണ്‌ചെയ്ത ആസനങ്ങളെല്ലാം ക്യാമറയിലാക്കിയത്. എന്നാല്‍ അതൊരു കൊച്ചുപുസ്തകമാക്കാന്‍ സാധിച്ചത് ഈയിടെമാത്രമാണ ്. അങ്ങനെയാണതിന്റെ ഉദയം. യോഗാസനങ്ങള്‍ വളരെ ഫലവത്തായി എന്നതാണ് ആത്മാനുഭവം. ഇതിന് പ്രത്യേകമായി ഒരുസാമ്പത്തികച്ചെലവും ഇല്ല. വേണ്ടത് ചെയ്യാനുള്ള ദൃഢനിശ്ചയമാണ ്.കുറെ ച്ചാക്കെ ഒരു നിര്‍ദ്ദിഷ്ട ജീവിതക്രമം അവശ്യം ആവശ്യമാണ ്.മാത്രമല്ല, ഇതിന് ഏറ്റവും പ്രധാനമായത് മുടക്കം കൂടാതെ അനുഷ്ഠിക്കുക എന്നതാണ ്. ബാക്കി എല്ലാ വിവരവും ഈ പുസ്തകത്തില്‍ തന്നെയുണ്ട്.
Comments are closed.