സര്‍ക്കാര്‍ യോഗയെ യഥാവിധം മനസ്സിലാക്കിയിട്ടില്ല: ദേവ്ദത് പട്‌നായ്ക്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പില്‍ തൂലിക വേദിയില്‍ വെച്ച് യോഗ ആന്‍ഡ് ഹൗ ടു ബികം റിച്ച്’ എന്ന വിഷയത്തില്‍ ദേവ്ദത് പട്‌നായ്ക്കുമായി സതീഷ് പത്മനാഭന്‍ അഭിമുഖസംഭാഷണം നടത്തി.
”സര്‍ക്കാര്‍ യോഗയെ മനസ്സിലാക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല, പൊതുവേദിയിലെ അഭ്യാസങ്ങള്‍ യോഗയെന്ന് അര്‍ത്ഥമാകുന്നില്ല’, സതീഷ് പത്മനാഭന്‍ അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ പട്‌നായ്ക് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘ബോഗ്’, ‘യോഗ്’ എന്നീ പൂരക ശക്തികളെക്കുറിച്ച് പട്‌നായ്ക് വിശദീകരിച്ചു.
പണത്തിനു പിന്നാലെ ഓടുന്നതും പണം നേടുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ‘രണഭൂമി’, ‘രംഗഭൂമി’ എന്നിവയുമായുള്ള സാമ്യതയെക്കുറിച്ചും സെഷനില്‍ ചര്‍ച്ച ചെയ്തു. ‘ഈ സര്‍ക്കാരിന് ‘രംഗഭൂമി’ എന്നത് മനസ്സിലാകുന്നില്ല, അവര്‍ നിരന്തരം പോരാടുകയാണ്. പോരാടാനുള്ള കാരണങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.’ പട്‌നായ്ക് പറഞ്ഞു. ഇന്ത്യയുടെ വികസനം മന്ദഗതിയിലായതിന്റെ കാരണമായി പട്‌നായ്ക് ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം ആവശ്യത്തിലധികമുള്ള നിയമങ്ങളെയാണ്. സംസ്‌കൃത പദങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പുതിയ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും സെഷനില്‍ ചര്‍ച്ചചെയ്തു.
Comments are closed.