ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഇരുപത്തിരണ്ടാമത് മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ.
രാവിലെ എട്ടരയോടെ യെദ്യൂരപ്പ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുകയും ഒമ്പതിന് ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. 104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ഹര്‍ജികള്‍ തള്ളിയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഇന്നു പുലര്‍ച്ചെ നാലോടെയാണ് സുപ്രീംകോടതിയില്‍നിന്നും അനുകൂല വിധിയുണ്ടായത്.
ഗവര്‍ണറുടെ തീരുമാനത്തിനാണ് എല്ലാ പ്രാധാന്യവും. ഞങ്ങള്‍ക്കു പിന്തുണയുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
Comments are closed.