DCBOOKS
Malayalam News Literature Website

യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

കര്‍ണാക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. മന്ത്രിസഭയുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് നേരിടുന്നതിന് മുമ്പ്തന്നെ യെദ്യൂരപ്പ രാജിവച്ചത്. മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ 111 അംഗങ്ങള്‍ തികയ്ക്കാനുള്ള ബി.ജെ.പി. യുടെ എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് ചെറുത്തു.

നാളുകളായി കര്‍ണാടകയില്‍ തുടര്‍ന്നുവന്നിരുന്ന രാഷ്ടീയ അനിശ്ചിതത്വത്തിനാണ് കര്‍ണാടക വിധാന്‍സഭയില്‍ ഇതോടെ അവസാനമായത്. സഭയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച യെദ്യൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു

 

Comments are closed.