മൂന്നാമത് യപനചിത്ര ദേശീയ കാവ്യ പുരസ്കാരം കവി പി. രാമന്
കവി പി. രാമന് കൊൽക്കത്തയിലെ യപനചിത്ര ഫൗണ്ടേഷന്റെ മൂന്നാമത് യപനചിത്ര ദേശീയ കാവ്യ പുരസ്കാരം. 50,000 രൂപയുടേതാണ് പുരസ്ക്കാരം. മാർച്ച് 7, 8, 9 എന്നീ തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന യപനചിത്ര ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും.
1972-ൽ പട്ടാമ്പിയിൽ ജനിച്ച പി.രാമൻ പട്ടാമ്പി ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിൽ മലയാള അധ്യാപകനാണ്. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്‌ക്കൊരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ആ സ്ഥലം അണിഞ്ഞ ഷർട്ട് ഞാൻ എന്നിവയാണ് പ്രധാന കൃതികൾ.
പി. രാമന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ……