ഡബ്ലു.ടി.പി. ലൈവ് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി.വി ഷാജികുമാറിന്റെ ‘സ്ഥലം’ മികച്ച കഥാസമാഹാരം
2019-20 ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച, മലയാളത്തിലെ മികച്ച കഥാസമാഹാരം, കവിത സമാഹാരം, നോവൽ, സാഹിത്യ വിമർശം എന്നീ വിഭാഗങ്ങളിലെ ഡബ്ലു. ടി.പി. ലൈവ് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി.വി ഷാജികുമാറിന്റെ ‘സ്ഥലം’ കഥാവിഭാഗത്തില്‍ പുരസ്‌കാരം നേടി. നോവല് വിഭാഗത്തില്‍ ആര്‍ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’, കവിതാ വിഭാഗത്തില്‍ ഡോണ മയൂരയുടെ ‘നീല മൂങ്ങ’, സാഹിത്യ വിമർശം വിഭാഗത്തില്‍ പി. പവിത്രന്റെ ‘മാര്‍ക്‌സ് ഗാന്ധി അംബേദ്കര്‍- ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം’ എന്നീ പുസ്തകങ്ങള് പുരസ്കാരം നേടി. പതിനായിരം രൂപയും ഫലകവും അടങ്ങിയതാണ് ഓരോ പുരസ്കാരവും.
പുറ്റ്- വിനോയ് തോമസ്, ബുധിനി- സാറാ ജോസഫ്, മുറിനാവ്- മനോജ് കുറൂര്‍, മഹാഭാരതം സാംസ്‌കാരിക ചരിത്രം-സുനില്‍ പി ഇളയിടം, കാതുസൂത്രം-ഫ്രാന്‍സിസ് നൊറോണ, മുള്ളരഞ്ഞാണം- വിനോയ് തോമസ്, സര്‍വ്വമനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ- ജിസ ജോസ്, മെഹ്ബൂബ് എക്‌സ്പ്രസ്- അന്‍വര്‍ അലി, ആദി -ബിജോയ് ചന്ദ്രന്‍ തുടങ്ങി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 9 പുസ്തകങ്ങള്‍ കൂടു വിവിധ വിഭാഗങ്ങളിലായി ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു.
Comments are closed.