WTPLive സാഹിത്യ പുരസ്കാരം 2022; പുരസ്കാര നിർണ്ണയത്തിനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു
WTPLive സാഹിത്യ പുരസ്കാരം 2022ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു കവിത, കഥ, നോവൽ, കലാ സാഹിത്യ -വൈജ്ഞാനിക മേഖലയിലെ പഠനം/ വിമർശം എന്നീ നാല് വിഭാഗങ്ങളിലായി, 2021 – ൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കാണ് പുരസ്കാരം. പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ മെഡിമിക്സ്, ശ്രീ ഗോകുലം ചിട്ട് ആൻ്റ് ഫിനാൻസ്, കൽപ്പക പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എൻ്റെ അപ്പക്കട എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്ന വിധം:
- ഓരോ വിഭാഗത്തിന് വേണ്ടിയും പ്രാതിനിധ്യ സ്വഭാവത്തോടെ രൂപീകരിക്കുന്ന, മികച്ച വായനക്കാരും നിരൂപകരുമടങ്ങിയ അഞ്ചംഗ സമിതി കൃതികൾ നാമനിർദ്ദേശം ചെയ്യും. (ഓരോ അംഗവും അഞ്ച് കൃതികൾ വീതം)
- സമിതി അംഗങ്ങൾ നൽകുന്ന ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്രമനമ്പറുകളിലെ മുൻഗണന അനുസരിച്ച് 10, 9,8,7, 6 എന്നിങ്ങനെ മാർക്ക് നൽകി കൃതികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും.
- ഈ പട്ടിക വായനക്കാർക്കിടയിൽ ഓൺലൈൻ വോട്ടെടുപ്പിന് സമർപ്പിക്കും.
- ഇതിൽ ഓരോ കൃതിക്കും ലഭിച്ച വോട്ടിംഗ് ശതമാനവും സമിതി അംഗങ്ങൾ നൽകുന്ന മുൻഗണന ക്രമവും പരിഗണിച്ച് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കും. (സമിതി അംഗങ്ങളുടെ നാമനിർദ്ദേശത്തിൻ്റേയും ഓൺലൈൻ വോട്ടിംഗിൻ്റേയും ശതമാനം, അമ്പതു വീതം മാർക്കിൽ കണക്കാക്കിയാണ് ജേതാക്കളെ നിശ്ചയിക്കുക.)
11,000 രൂപയും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും.
Comments are closed.