DCBOOKS
Malayalam News Literature Website

WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങള്‍ക്ക് അംഗീകാരം

അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), തോട്ടിച്ചമരി, സത്യമായും ലോകമേ എന്നീ പുസ്തകങ്ങൾക്ക് പുരസ്കാരം

ഈ വർഷത്തെ WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ വിനിൽ പോൾ ( അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), നോവലിൽ എസ്. ഗിരീഷ് കുമാർ (തോട്ടിച്ചമരി), കവിതയിൽ ടി. പി. വിനോദ് ( സത്യമായും ലോകമേ ) കഥ വിഭാഗത്തിൽ കെ.രേഖ (അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും) എന്നിവർക്കാണ് പുരസ്‌കാരം. അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), തോട്ടിച്ചമരി, സത്യമായും ലോകമേ എന്നീ പുസ്തകങ്ങൾ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനൊന്നായിരം രൂപയും ഫലകവുമടങ്ങിയതാണ് ഓരോ പുരസ്കാരവും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങള്‍ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു.

2021 – ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഓരോ വിഭാഗത്തിനും വേണ്ടി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ നാമനിർദ്ദേശത്തിന്റെയും അതിന്മേലുള്ള ഓൺലൈൻ വോട്ടെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്. മെഡിമിക്സ്, ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ്, കല്പക പാക്കേജിങ് പ്രൈവറ്റ് ലിമിറ്റഡ്, ടൈംസ് ഓഫ് ബഹ്‌റൈൻ, എന്റെ അപ്പക്കട എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

Comments are closed.