ചോദിച്ചും പറഞ്ഞും തീരാതെ ‘എഴുത്തിന്റെ പണിപ്പുര’
അപ്മാർക്കറ്റ് ഫിക്ഷൻ റൈറ്റേഴ്സ് വർക്ക്ഷോപ്പ് നവ്യാനുഭവമായി
നവാഗത എഴുത്തുകാർക്കായി ഡി സി ബുക്സ് സംഘടിപ്പിച്ച അപ് മാർക്കറ്റ് ഫിക്ഷൻ റൈറ്റേഴ്സ് വർക്ക്ഷോപ്പ് നവ്യാനുഭവമായി. പാലാ ഓശാന മൗണ്ടിൽ രണ്ടു ദിവസങ്ങളിലായി (ജൂലൈ 12, 13) നടന്ന ശിൽപശാലയ്ക്ക് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ നേതൃത്വം നൽകി. ജി.ആർ. ഇന്ദുഗോപൻ, ശ്രീപാർവ്വതി, ബിനീഷ് പുതുപ്പണം, അഖിൽ പി. ധർമ്മജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. സംശയങ്ങൾ ചോദിച്ചും പറഞ്ഞും ആശയങ്ങൾ പങ്കുവച്ചും കഥാതന്തു വികസിപ്പിച്ചും എഴുത്തിന്റെ പുതുലോകം സൃഷ്ടിച്ച ശിൽപ്പശാലയിൽ 21 നവാഗത എഴുത്തുകാരാണ് പങ്കെടുത്തത്.
ക്രൈം, മിസ്റ്ററി, റൊമാൻസ്, അഡ്വഞ്ചർ, ത്രില്ലർ, ഫാന്റസി, സൈക്കോളജിക്കൽ ത്രില്ലർ, ഡിസ്റ്റോപ്പിയൻ എന്നീ മേഖലകളിൽ നോവൽ എഴുതിയവർക്കും എഴുതാൻ ആഗ്രഹിക്കുന്നവർക്കുമായാണ് ഡി സി ബുക്സ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.
ന
Comments are closed.