ബാലസാഹിത്യകാരൻ വേണു വാരിയത്ത് അന്തരിച്ചു
ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാറമ്പിള്ളി കീഴ്തൃക്കോവില്‍ വാര്യത്ത് വേണു വാര്യത്ത് (കെ ആര്‍ വേണു ഗോപാല്‍ 61) അന്തരിച്ചു. സംസ്‌കാരം നടത്തി. ബാലസാഹിത്യകാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വേണു വരിയത്തിന്റെ പുരാണ കഥകള്‍, നോവല്‍, കഥകള്‍, ശാസ്ത്രനോവല്‍, കവിതകള്‍ തുടങ്ങിയ വിവിധ സാഹിത്യ ശാഖകളിലായി 50 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 16 ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ തര്‍ജ്ജിമ ചെയ്തിട്ടുണ്ട്.
സിംഹള ഭാഷയിലും നേപ്പാള്‍ ഭാഷയിലും കഥകള്‍ എഴുതിയിട്ടുണ്ട്. 1982-ല്‍ കുട്ടികളുടെ പ്രസിദ്ധീകരണമായ പൂമ്പാറ്റയുടെ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. ബാലരമ, പി സി എം ചില്‍ഡ്രന്‍സ് മാഗസിന്‍ എന്നിവയില്‍ പത്രാധിപ സമിതി അംഗമായിരുന്നു. അമൃത മീഡിയ മാനേജിംഗ് എഡിറ്റര്‍, ബാലമംഗളം എഡിറ്റര്‍, തത്തമ്മ, ബാലഭൂമി, ചംപക്, ഗോകുലം. തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ചിത്രകഥകള്‍ രചിച്ചിട്ടുണ്ട്. കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ആപ്പിള്‍ ബീസിന്റെ ചീഫ് എഡിറ്ററും ടെല്‍മി മോറിന്റെ എഡിറ്ററുമാണ്. കേരള നദീസംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറിയാണ്.
Comments are closed.