DCBOOKS
Malayalam News Literature Website

കഥാകൃത്ത് തോമസ് ജോസഫിന് ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് എഴുത്തുകാര്‍

മസ്തിഷ്‌കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ തോമസ് ജോസഫിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മ. പത്തു മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന തോമസ് ജോസഫിന്റെ തുടര്‍ചികിത്സക്കായി സഹായം തേടി എഴുത്തുകാര്‍ക്കു വേണ്ടി ബെന്യാമിനാണ് ഫെയ്‌സ്ബുക്കില്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. തോമസ് ജോസഫിന്റെ തുടര്‍ചികിത്സകള്‍ക്ക് വേണ്ടിവരുന്ന ഭീമമായ ചെലവുകള്‍ക്കായി അദ്ദേഹത്തിന്റെ ആകെയുള്ള വീട് വരെ വില്‌ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. സഹായങ്ങള്‍ മകന്‍ ജെസെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണെന്നും ബെന്യാമിന്‍ കുറിക്കുന്നു.

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്

മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയില്‍ ആയിരുന്നു. ഇപ്പോള്‍ സ്വന്തം വീട്ടില്‍, കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീര്‍ഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകന്‍ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകള്‍ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. ഒരു നേഴ്‌സിന്റെ വിദഗ്ധപരിചരണം ഉള്‍പ്പെട്ടെ, അനശ്ചിതവും വമ്പിച്ചതുമായ ഒരു തുടര്‍ച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കില്ല.

മലയാള കഥയില്‍ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയില്‍ വായനക്കാരോടും സഹൃദയരോടും സഹായാഭ്യര്‍ത്ഥന നടത്താന്‍ സുഹൃത്തുക്കളായ ഞങ്ങള്‍ വീണ്ടും നിര്‍ബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.

സേതു
മുകുന്ദന്‍
സക്കറിയ
എന്‍.എസ്. മാധവന്‍
ബെന്യാമിന്‍
കെ.ആര്‍. മീര
റഫീഖ് അഹമ്മദ്
മധുപാല്‍
പി.എഫ്. മാത്യൂസ്
ആര്‍. ഉണ്ണി
സി.കെ ഹസ്സന്‍കോയ

Jesse
A/C no. 2921101008349
IFSCCNRB0005653
Canara Bank,
Chunangamveli branch
Aluva

Comments are closed.