DCBOOKS
Malayalam News Literature Website

ബാലാമണിയമ്മ പുരസ്‌കാരം ടി.പത്മനാഭന്

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ടി.പദ്മനാഭന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാലു മണിക്ക് അന്താരാഷ്ട്ര പുസ്‌തോത്സവ വേദിയില്‍ തെലുങ്കു സാഹിത്യകാരന്‍ ഡോ.ശിവ റെഡ്ഡി പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. എം.ലീലാവതി, സി.രാധാകൃഷ്ണന്‍, എസ്.രമേശന്‍ നായര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

 

Comments are closed.