DCBOOKS
Malayalam News Literature Website

സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ ശൂരനാട് രവി (75) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശൂരനാട് ഇഞ്ചക്കാട്ടിലുള്ള വീട്ടുവളപ്പില്‍ നടക്കും. ബാലസാഹിത്യകൃതികളും വിവര്‍ത്തനവുമടക്കം നിരവധി രചനകള്‍ നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന് 2018-ലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

1943-ല്‍ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട് ഗ്രാമത്തില്‍ പരമുപിളളയുടെയും ഭവാനി അമ്മയുടെയും മകനായി ജനിച്ച ശൂരനാട് രവി മണ്ണടി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. 1998-ലാണ് വിരമിച്ചത്. ഓണപ്പന്ത്, കിളിപ്പാട്ടുകള്‍, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കല്‍പ്പാട്ട്, അക്ഷരമുത്ത് എന്നിവയ്ക്കു പുറമേ നാടോടിക്കഥകളും മറ്റ് കൃതികളും മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.  ‘101 റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍’ , സര്‍ എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യയുടെ വിവര്‍ത്തനമായ ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം എന്നീ കൃതികള്‍ ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭാര്യ: ജെ ചെമ്പകക്കുട്ടി അമ്മ. ഡോ.ഇന്ദുശേഖര്‍,ലേഖ, ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്.

Comments are closed.