DCBOOKS
Malayalam News Literature Website

എഴുത്തുകാരി സരസ്വതി എസ് വാര്യർ അന്തരിച്ചു

എഴുത്തുകാരിയും വിവർത്തകയുമായ സരസ്വതി എസ് വാര്യർ അന്തരിച്ചു. കാഞ്ചി കാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ അരുൾമൊഴികൾ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ വേദമതം (ഭാരതത്തിലെ ചതുർദശവിദ്യകൾ), ഷൾപദീ സ്തോത്ര വ്യാഖ്യാനം, ശ്രീഗുരുഭ്യോ നമഃ, കാമാക്ഷീദേവി, ശ്രീശങ്കരാചാര്യചരിതം, അദ്വൈതസിദ്ധാന്തം, അദ്വൈതസാധന എന്നിവ പ്രസിദ്ധീകരിച്ചവയിൽ ഉൾപ്പെടുന്നു. വേദമതം, സൗന്ദര്യലഹരി എന്നിവയുടെ വിവർത്തനം പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്യർ സമാജത്തിന്റെ എൻ വി  കൃഷ്ണവാര്യർ പുരസ്കാരവും ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, നവരാത്ര സ്തുതികളുടെ സമാഹാരമായ ഗൃഹദീപം തുടങ്ങിയും പ്രധാനകൃതികളാണ്.

Leave A Reply