ഓര്‍മ്മകളില്‍ നന്ദിത
കവയിത്രി കെ.എസ്. നന്ദിത എന്ന നന്ദിത 1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ എം. ശ്രീധരമേനോന്റെയും പ്രഭാവതിയുടേയും മകളായി ജനിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി ചെന്നൈ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വയനാട് മുട്ടില്‍ മുസ്ലിം ഓര്‍ഫണേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ അധ്യാപികയായിരുന്നു.
1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയില്‍ നിന്ന് കണ്ടെത്തിയ കവിതകള്‍ ‘നന്ദിതയുടെ കവിതകള്‍’ എന്ന പേരില്‍ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് നന്ദിതയിലെ എഴുത്തുകാരിയെ അടുത്ത ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത്.
Comments are closed.