DCBOOKS
Malayalam News Literature Website

കുന്ദേരയെ ഓർക്കുമ്പോൾ…

ജൂലൈ 11- മിലന്‍ കുന്ദേര ഓര്‍മ്മദിനം

വിഖ്യാത സാഹിത്യകാരൻ  മിലൻ കുന്ദേര വിടവാങ്ങിയിട്ട് ഒരു വര്‍ഷം.  ചെക്, ഫ്രഞ്ച് ഭാഷകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.  ‘ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്’, ‘ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്’, തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. ഈ കൃതികൾ യഥാക്രമം ‘ഉയിരടയാളങ്ങള്‍‘,  ‘ചിരിയുടെയും മറവിയുടെയും പുസ്തകം’ എന്നീ പേരുകളിൽ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഐഡന്റിറ്റി, വേര്‍പാടിന്റെ നടനം,  എന്നീ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇണങ്ങിച്ചേരാത്ത പ്രേമത്തിന്റെയും വിശ്വാസ വഞ്ചനയുടെയും കഥ. വായനക്കാരനെText സ്വന്തം ജീവിതത്തെയും നിലപാടുകളെയും കുറിച്ച് പുനര്‍ വിചാരണ നടത്താന്‍ പ്രേരിപ്പിക്കുന്ന കൃതിയാണ് ‘ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്’ (ഉയിരടയാളങ്ങള്‍).  ആത്മാവിന്റെയും ഉടലിന്റെയും മോഹങ്ങളും മോഹഭംഗങ്ങളും കോര്‍ത്തിണക്കിയിരിക്കുന്ന ഒരപൂര്‍വ്വ നോവലായിരുന്നു അത്.

ചരിത്രവും രാഷ്ട്രീയവും വ്യക്തി ജീവിതങ്ങളില്‍ സന്നിവേശിപ്പിച്ച് നോവല്‍ എന്ന സാഹിത്യരൂപത്തെ പുതുക്കിപ്പണിഞ്ഞ മിലന്‍ കുന്ദേരയുടെ പ്രശസ്തമായ നോവലായിരുന്നു ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്’ (ഉയിരടയാളങ്ങള്‍). ഏഴു സ്വതന്ത്രഭാഗങ്ങളായി രചിക്കപ്പെട്ടിരിക്കുന്ന നോവല്‍ പ്രണയവും രതിയും രാഷ്ട്രീയവും ഹാസ്യവും Textനിറച്ചുവച്ച ഓര്‍മ്മകളുടെ ചരിത്രപുസ്തകമായി ലോകം മുഴുവന്‍ വായിച്ചു.

ചെക്കോസ്ലോവാക്യയിലെ സർക്കാർ ഇദ്ദേഹത്തിന്റെ രചനകൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതൽ ഫ്രാൻസിലായിരുന്ന മിലൻ കുന്ദേരയ്ക്ക് 1981-ൽ ഫ്രഞ്ച് സർക്കാർ പൗരത്വം നൽകി. 2019 -ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നൽകി.

1985-ലെ ജറുസലേം പ്രൈസ്, 1987-ൽ യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെർഡർ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021-ൽ , സ്ലോവേനിയൻ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോൾഡൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചു.

1929-ൽ ചെക്കോസ്ലോവാക്യയിലെ ബ്രണോയിലെ ക്രാലോവോ പോളിലുള്ള പുർക്കിനോവ 6 (6 പുർക്കിനേ സ്ട്രീറ്റ്) എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്.

 

 

Comments are closed.