DCBOOKS
Malayalam News Literature Website

വീട്ടിൽ ഇരിക്കാം, സ്വപ്നങ്ങളെക്കുറിച്ച് സ്വപ്നം കാണാം; ലോക്‌ഡൗൺ കാലത്ത് വീണ്ടും വ്യത്യസ്ത ആശയവുമായി ബെന്യാമിൻ

സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ഇപ്പോൾ ഇതാ ലോക്ഡൗൺ സമയത്ത് പ്രിയവായനക്കാർക്കായി ദിവസവും വ്യത്യസ്തമായ ആശയങ്ങളാണ് ബെന്യാമിൻ തന്റെ ഫേസ്ബുക് പേജിലൂടെ വായനക്കാർക്കായി പങ്കുവയ്ക്കുന്നത്. ഡ്രീം ചലഞ്ച് എന്ന പേരിലാണ് ഇത്തവണ ബെന്യാമിൻ വായനക്കാർക്കായി പുതിയ മത്സരത്തിന്റെ ആശയം പങ്കുവെച്ചിരിക്കുന്നത്.

ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഡ്രീം ചലഞ്ച്. പുതിയ മത്സരം.

മരിക്കുന്നതിനുമുമ്പ് ഈ ലോകത്തില്‍ സംഭവിച്ചു കാണാന്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് ഒരു ചോദ്യം വന്നപ്പോള്‍ ആലോചനക്ക് രണ്ടാമതൊരു വകയുമില്ലാതെ ഞാന്‍ പറഞ്ഞത്, ഒരു അന്യഗ്രഹജീവി ഭൂമി സന്ദര്‍ശിക്കുന്നത് കാണണം എന്നായിരുന്നു.
അതിനെപ്പറ്റിയാണ് truecopythink ൽ ഞാൻ എഴുതിയത്.
എങ്കിൽ നിങ്ങളുടെ സ്വപ്നം എന്ത്? അതാണ്‌ ഇത്തവണ എഴുതേണ്ടത്.

നിബന്ധനകൾ :
1. അമേരിക്ക കാണണം, ഹിമാലയത്തിൽ പോകണം എന്നിങ്ങനെയുള്ള സ്വകാര്യ സ്വപ്‌നങ്ങൾ അല്ല, ലോകക്രമത്തെ തന്നെ മാറ്റി മറിക്കാൻ ഇടയുള്ള സ്വപ്‌നങ്ങൾ ആണ് എഴുതേണ്ടത്.

2. സ്വപ്നവും. അതു മൂലം ഉണ്ടാവാൻ ഇടയുള്ള മാറ്റങ്ങളും ചുരുക്കി എഴുതാം.

3. കമന്റ് ആയി വേണം എഴുതാൻ.

4. എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ട്, ഏറ്റവും ലൈക്ക് കിട്ടുന്ന ഒന്ന്, നറുക്കെടുപ്പിലൂടെ രണ്ട് എന്നിങ്ങനെ അഞ്ച് പേർക്ക് സമ്മാനം.

5. 18.04.20 വൈകിട്ട് 4മണി വരെ അയക്കാം.

വീട്ടിൽ ഇരിക്കാം. സ്വപ്നങ്ങളെക്കുറിച്ച് സ്വപ്നം കാണാം.

ബെന്യാമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികൾക്കായി സന്ദർശിക്കുക

ഡ്രീം ചലഞ്ച്. പുതിയ മത്സരം. മരിക്കുന്നതിനുമുമ്പ് ഈ ലോകത്തില്‍ സംഭവിച്ചു കാണാന്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് ഒരു ചോദ്യം…

Posted by Benyamin Benny on Thursday, April 16, 2020

Comments are closed.