അപ്പോൾ നമ്മൾ ഇന്ന് പുതിയ വീട്ടിലിരുപ്പ്; ലോക്‌ഡൗൺ കാലത്ത് വീണ്ടും വ്യത്യസ്ത ആശയവുമായി ബെന്യാമിൻ
സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ഇപ്പോൾ ഇതാ ലോക്ഡൗൺ സമയത്ത് പ്രിയവായനക്കാർക്കായി ദിവസവും വ്യത്യസ്തമായ ആശയങ്ങളാണ് ബെന്യാമിൻ തന്റെ ഫേസ്ബുക് പേജിലൂടെ വായനക്കാർക്കായി പങ്കുവയ്ക്കുന്നത്. വീട്ടിലിരിക്കൂ # പുസ്തകം വായിക്കൂ # സുരക്ഷിതരാവൂ എന്ന ഹാഷ്ടാഗോടു കൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
അപ്പോൾ നമ്മൾ ഇന്ന് പുതിയ വീട്ടിലിരുപ്പ് # ചലഞ്ച് ആരംഭിക്കുകയാണ്. ഇത്തവണയും 5 പുസ്തകങ്ങൾ സമ്മാനം 😍
താഴെ കാണുന്ന ചിത്രം എന്റെ ലൈബ്രറിയുടെ ഒരു ഭാഗമാണ്. ഇതിലെ അഞ്ച് പുസ്തകങ്ങൾ ഞാൻ മാർക്ക് ചെയ്ത് വച്ചിട്ടുണ്ട്. ആ പുസ്തകങ്ങൾ ആണ് നിങ്ങൾ കണ്ടെത്തേണ്ടത്. ഇതാണ് ആ പുസ്തകങ്ങളിലേക്ക് നയിക്കുന്ന സൂചനകൾ.
1. വായനയിലെ ബാലികേറാമല എന്ന് വിശേഷിപ്പിക്കുന്ന ക്‌ളാസിക് പുസ്തകം.
2. നൊബേൽ സമ്മാന ജേതാവിന്റെ, പേരിൽ നിറമുള്ള പുസ്തകം.
3. പുതിയ എഴുത്തുകാരന്റെ സിനിമ ആയ കഥാസമാഹാരം.
4. മലയാളത്തിൽ വിവാദമായ ഒരു നോവൽ
5. ഒരു സഞ്ചാര സാഹിത്യകാരന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കൃതി.
നിബന്ധനകൾ :
1. ഒരാൾ ഒരു ഉത്തരം മാത്രമേ അയക്കാൻ പാടുള്ളു. ഒന്നിലധികം അയച്ചാൽ ആദ്യത്തേത് മാത്രം പരിഗണിക്കും
2. 5 പുസ്തകങ്ങളും കണ്ടെത്തണം.
3. ശരിയുത്തരം 5 ൽ അധികം പേർ അയച്ചാൽ നെറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും.
4. ആർക്കും ശരിയുത്തരം എഴുതാൻ ആയില്ലെങ്കിൽ ഏറ്റവും കൂടുതൽ ശരിയുത്തരം അയച്ചവരിൽ നിന്നും വിജയികളെ കണ്ടെത്തും.
5. രണ്ട് ദിവസത്തെ സമയം ഉണ്ട്, 03.04.20 4pm ന് മത്‌സരം അവസാനിക്കും.
6. ഉത്തരം കമന്റുകളായി ഇട്ടാൽ മതി. മറ്റുള്ളവരുടെ ഉത്തരം നോക്കി എഴുതിയാൽ നിങ്ങൾക്ക് അബദ്ധം പറ്റിയേക്കും,
അപ്പോൾ തുടങ്ങി കൊള്ളൂ.
വീട്ടിലിരിക്കൂ # പുസ്തകം വായിക്കൂ # സുരക്ഷിതരാവൂ
അപ്പോൾ നമ്മൾ ഇന്ന് പുതിയ വീട്ടിലിരുപ്പ് # ചലഞ്ച് ആരംഭിക്കുകയാണ്. ഇത്തവണയും 5 പുസ്തകങ്ങൾ സമ്മാനം 😍താഴെ കാണുന്ന ചിത്രം…
Posted by Benyamin Benny on Wednesday, April 1, 2020
Comments are closed.