DCBOOKS
Malayalam News Literature Website

സ്‌നേഹപൂര്‍വ്വം പൗലോ കൊയ്‌ലോയ്ക്ക്…

ജന്മദിനത്തില്‍ പ്രിയ എഴുത്തുകാരന് കത്തെഴുതാം (ആഗസ്റ്റ് 14 മുതല്‍ 24 വരെ)

 

”പൂര്‍ണ്ണമനസ്സോടെ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍…ഈ പ്രകൃതി മുഴുവന്‍ ആ കാര്യസിദ്ധിക്കായി പിന്‍തുണ നല്‍കും”

1988ല്‍ ‘ആല്‍കെമിസ്റ്റ്’ എന്ന നോവലിലൂടെ ലോകം ഏറ്റെടുത്ത ആശയമാണിത്. ലോകപുസ്തക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന ആല്‍കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്ലോയുടെ ജന്മദിനമാണ് ആഗസ്റ്റ് 24.

അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോയ്ക്ക് കത്തുകള്‍ എഴുതാം ഡി സി ബുക്‌സിലൂടെ. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പ്രചോദനാത്മകമായ ജീവിതത്തെക്കുറിച്ചുമൊക്കെ വായനക്കാര്‍ക്ക് എഴുതാം. ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രത്യേക ഗൂഗിള്‍ ഷീറ്റില്‍ നിങ്ങളുടെ കത്തുകള്‍ സബ്മിറ്റ് ചെയ്യാം. തിരഞ്ഞെടുക്കുന്ന കത്തുകളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്.

കത്തുകള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടത്!

  • ഗൂഗിള്‍ ഷീറ്റില്‍ സബ്മിറ്റ് ചെയ്യുന്ന കത്തുകള്‍ മാത്രമേ മത്സരത്തില്‍ പരിഗണിക്കൂ
  • എഴുതുന്ന ആളുടെ പേര് , ഫോണ്‍ നമ്പര്‍ ഇ-മെയില്‍ വിലാസം എന്നിവ നല്‍കിയിരിക്കുന്ന സ്ഥലത്ത് കൃത്യമായി എഴുതണം
  • കത്തുകള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം
  • ആഗസ്റ്റ് 14 മുതല്‍ 24 വരെ കത്തുകള്‍ സബ്മിറ്റ് ചെയ്യാം

കത്ത് സബ്മിറ്റ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.