മലയാളം ലോകത്തിലെ സജീവമായ ഭാഷ: സുജ സൂസന്‍ ജോര്‍ജ്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ പുതുവിജ്ഞാനത്തെ കുറിച്ച് മലയാളത്തില്‍ ചിന്തിക്കാനാവുമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സി.ആര്‍. പ്രസാദ്, അജിത് എം.എസ്, പി.എം.ഗിരീഷ്, സുജ സൂസന്‍ ജോര്‍ജ്, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്തു എ.കെ അബ്ദുല്‍ ഹക്കീം മോഡറേറ്ററായിരുന്നു.
മലയാളം ഇപ്പോഴും വിജ്ഞാന ഭാഷയായിട്ടില്ല എന്നും കേവലമായ ഭാഷാവാദങ്ങള്‍ മൗലികപരമാണെന്നും അജിത് എം.എസ് അഭിപ്രായപ്പെട്ടു. എന്നാല്‍ മലയാളം ലോകത്തിലെ സജീവവും പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണെന്നും ഭാഷ മൗലികമായി വളരുന്ന ഒന്നല്ല എന്നും സുജ സൂസന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.
Comments are closed.