DCBOOKS
Malayalam News Literature Website

ലോക വിനോദസഞ്ചാരദിനം

World Tourism Day
World Tourism Day

ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ- സാംസ്‌കാരിക -രാഷ്ട്രീയ- സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുള്ള പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്.

വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ 1925-ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടര്‍ന്ന് 1947-ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. 1950-ലാണ് ഇന്ത്യ ഈ സംഘടനയില്‍ അംഗമാകുന്നത്. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതലാണ് ലോക വിനോദസഞ്ചാര ദിനം ആചരിച്ചുവരുന്നത്.

Comments are closed.