DCBOOKS
Malayalam News Literature Website

ലോക അധ്യാപകദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 5 ലോക അധ്യാപകദിനമായി ആചരിക്കപ്പെടുന്നു. അന്താരാഷ്ട്ര അധ്യാപകദിനം എന്ന പേരിലും ഇതറിയപ്പെടുന്നു. അധ്യാപക സമൂഹത്തെ അഭിനന്ദിക്കുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ഈ ദിനാചരണം ലക്ഷ്യമിടുന്നു. 1966 ഒക്ടോബര്‍ 5-ന് പാരീസില്‍ നടന്ന പ്രത്യേക അന്താരാഷ്ട്ര സമ്മേളനത്തില്‍ അധ്യാപകരുടെ നിലവാരവുമായി ബന്ധപ്പെട്ട് എടുത്ത നിര്‍ദ്ദേശങ്ങളില്‍ യുനെസ്‌കോയുടെയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും പ്രതിനിധികള്‍ ഒപ്പുവെക്കുകയുണ്ടായി. 1997 നവംബര്‍ 11-ന് യുനെസ്‌കോയുടെ പൊതുസമ്മേളനത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ 1994 ഒക്ടോബര്‍ 5-ന് ആദ്യ ലോക അദ്ധ്യാപകദിനം ആചരിച്ചു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഒക്ടോബര്‍ 5 അധ്യാപകദിനമായി ആചരിച്ചുവരുന്നു. ഈ കാലയളവില്‍ സ്‌കൂളിന് ദീര്‍ഘകാല അവധി വരുന്ന ചില രാജ്യങ്ങളില്‍ മറ്റു അവസരങ്ങളിലാണ് ലോക അദ്ധ്യാപകദിനാചരണം നടത്തുന്നത്. പാരീസ് സമ്മേളനത്തിന്റെ തീയതിയായ ഒക്ടോബര്‍ 5 ആണ് ലോക അധ്യാപകദിനാചരണത്തിനു തിരഞ്ഞെടുത്തത്.

Comments are closed.