ലോക തപാല്‍ ദിനം
എത്രയും പ്രിയപ്പെട്ട തപാല്‍പെട്ടി
ഒരു കാലത്ത് ഞങ്ങളുടെ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും നൊമ്പരങ്ങളുടെയും ആലോചനകളുടെയും വാഹകരായതിന്, കാത്തിരിപ്പിന്റെ സുഖവും ദുഃഖവും അറിയിച്ചു തന്നതിന്, നന്ദി
മറക്കില്ല ആ നല്ല നാളുകള്‍…
ഇന്ന് ലോക തപാല്‍ ദിനം. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഒക്ടോബര്‍ 9ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്റര്‍നെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്.
Comments are closed.