ലോക തപാല്‍ദിനം
ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 -ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഒക്ടോബര്‍ 10-ന് ദേശീയ തപാല്‍ ദിനമായി ആചരിക്കുന്നു.
പല രാജ്യങ്ങളിലും തപാല്‍ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്. സ്റ്റാംപ് പ്രദര്‍ശനം, കത്തെഴുത്ത് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിനത്തോട അനുബന്ധിച്ച് നടത്തുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്റര്‍നെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്.
Comments are closed.