DCBOOKS
Malayalam News Literature Website

വായിച്ചു കൂളാകാം അമ്മയോടൊപ്പം; മാതൃദിനത്തില്‍ അമ്മയ്ക്ക് പുസ്തകം സമ്മാനിക്കാം ഡി സി ബുക്‌സിലൂടെ!

മാതൃദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. തിരക്കുപിടിച്ച ജീവിതത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ ഓരോന്നായി തുറക്കപ്പെട്ടപ്പോള്‍ അടച്ചുവെക്കേണ്ടി വന്ന അമ്മയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം വായനയും ഉണ്ടായിരുന്നോ? എങ്കില്‍ ഇക്കുറി ആ വായനാശീലത്തെ നമുക്ക് തിരികെ നല്‍കിയാലോ?

അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്ക് മാത്രം മതിയോ എന്ന ചോദ്യം  ബാക്കി നിൽക്കെയാണ് ഓരോ മാതൃദിനവും വന്നുപോകുന്നത്. ഇക്കുറി നിങ്ങളുടെ അമ്മയ്ക്ക് എപ്പോഴും സന്തോഷം നൽകുന്ന എന്നും തുറക്കാവുന്ന ഒരു സമ്മാനം നൽകിയാലോ? ലോക മാതൃദിനത്തിൽ അമ്മയ്ക്ക് നഷ്ടപ്പെട്ട ആ വായനാദിനങ്ങളെ തിരിച്ചു കൊടുക്കാൻ , ഇഷ്ടപുസ്തകങ്ങൾ സമ്മാനിക്കാൻ ഒരു അവസരം ഒരുക്കുകയാണ് ഡി സി ബുക്സ്. അതിനായി ഞങ്ങൾ നൽകുന്ന ഗൂഗിൾ ഷീറ്റിൽ നിങ്ങളുടെ പേരും മറ്റ് വിവരങ്ങളും നൽകിയാൽ മാത്രം മതിയാകും. മെയ് 9 മുതൽ 15 വരെയാണ്  രജിസ്ട്രേഷനുള്ള സമയം.  മെയ് 11 മുതൽ 25 വരെ നിങ്ങൾ രജിസ്റ്റർ ചെയ്ത ഡി സി/ കറന്റ് പുസ്തകശാലകളിലെത്തി ഓഫറോട് കൂടി പുസ്തകങ്ങൾ സ്വന്തമാക്കാവുന്നതാണ്. രണ്ട് പുസ്തകം വാങ്ങുമ്പോൾ രണ്ടാമത്തെ പുസ്തകം 50 ശതമാനം വിലക്കിഴിവിൽ വാങ്ങാനാകും.

നിങ്ങളെ നിങ്ങളാക്കിയ അമ്മയ്ക്കായി ഇന്ന് തന്നെ ഒരു പുസ്തകം ഉറപ്പാക്കിക്കൊള്ളൂ…

രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

*വ്യവസ്ഥകൾ ബാധകം

  • ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ തര്‍ക്കങ്ങളും കോട്ടയം ജില്ലാ കോടതിയുടെ അധികാരപരിധിയ്ക്കുള്ളില്‍ ഉള്‍പ്പെടുന്നതായിരിക്കും.
  • ഒരു മൊബൈൽ നമ്പറിൽ നിന്ന് ഒറ്റത്തവണ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.
  • രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന ഡി സി/കറന്റ് ബുക്‌സ്റ്റോറിന്റെ പേര് പിന്നീട് മാറ്റാന്‍ സാധിക്കില്ല
  • രണ്ട് പുസ്തകം തിരഞ്ഞെടുക്കുമ്പോൾ വില കുറവുള്ള പുസ്തകത്തിനാകും 50% വിലക്കിഴിവ് ലഭിക്കുക

Comments are closed.