DCBOOKS
Malayalam News Literature Website

‘പ്രായോഗിക മനഃശാസ്ത്രവും സന്തോഷത്തിന്റെ രഹസ്യവും’; പ്രഭാഷണവും മുഖാമുഖവും ഇന്ന്, പ്രശാന്ത് നായര്‍ പങ്കെടുക്കുന്നു

ലോക മാനസികദിനാചരണത്തോടനുബന്ധിച്ച് ഡി സി ബുക്‌സും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് മനഃശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണവും മുഖാമുഖം പരിപാടിയും തിങ്കളാഴ്ച (10 ഒക്ടോബര്‍ 2022). വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ലൈഫ് ബോയ് എന്ന പുസ്തകത്തെ ആസ്പദമാക്കി ‘പ്രായോഗിക മനഃശാസ്ത്രവും സന്തോഷത്തിന്റെ രഹസ്യവും’ എന്ന വിഷയത്തില്‍ പ്രശാന്ത് നായര്‍ ഐ എ എസ് സംസാരിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.