‘പ്രായോഗിക മനഃശാസ്ത്രവും സന്തോഷത്തിന്റെ രഹസ്യവും’; പ്രശാന്ത് നായർ ഐ എ എസ് സംസാരിച്ചു
ലോക മാനസികദിനാചരണത്തോടനുബന്ധിച്ച് ഡി സി ബുക്‌സും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് മനഃശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ‘ലൈഫ് ബോയ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ‘പ്രായോഗിക മനഃശാസ്ത്രവും സന്തോഷത്തിന്റെ രഹസ്യവും’ എന്ന വിഷയത്തില്‍ പ്രശാന്ത് നായര്‍ ഐ എ എസ് സംസാരിച്ചു. മാനസികാരോഗ്യത്തിന്റെ സമകാലികമായ പ്രായോഗിക തലങ്ങളെ കുറിച്ച് അദ്ദേഹം സംവദിച്ചു. മാനസികാരോഗ്യം എന്നത് കേവലം ഒരു ദിനത്തിലേക്ക് മാത്രമായി ചുരുങ്ങിപ്പോകേണ്ടതല്ലെന്നും മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തോളം തന്നെ പ്രാധാന്യം ഉണ്ടെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മനഃശാസ്ത്ര വിഭാഗം മേധാവി ഡോ.ജസീര്‍.ജെ, മനഃശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥിനി ശൃംഗ ശ്രീകുമാര്‍, മനഃശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ പ്രെയ്‌സി അനിയന്‍, ജൊവീന ജോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ പ്രശാന്ത് നായരും വിദ്യാര്‍ത്ഥികളും സംവദിച്ചു.
Comments are closed.