DCBOOKS
Malayalam News Literature Website

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

 ചിത്രത്തിന് കടപ്പാട്

ചിത്രത്തിന് കടപ്പാട്

ലോകത്ത് നിശബ്ദമായി പടരുന്നൊരു രോഗമാണ് ഹെപ്പറ്റൈറ്റിസ്. ലോകമാകെ പടര്‍ന്നു പിടിച്ച് ലക്ഷക്കണക്കിന് ആളുകളെ കരള്‍ രോഗികളാക്കി മാറ്റുന്ന രോഗം. രോഗബാധ തിരിച്ചറിയാന്‍ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും. എല്ലാ വര്‍ഷവും ജൂലൈ 28 ലോക കരൾവീക്കദിനമായി (World Hepatitis Day) ആചരിച്ചു വരുന്നു. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള 8 പൊതുജനാരോഗ്യ യജ്ഞങ്ങളിൽപെട്ടതാണ് കരൾവീക്ക് ദിനാചരണവും.

സാംക്രമികരോഗമായ ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിവയെക്കുറിച്ചു ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ, രോഗനിർണ്ണയ, ചികിത്സാപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. 2008 World Hepatitis Alliance മെയ് 19 ലോക കരൾവീക്കദിനമായി പ്രഖ്യാപിച്ചു.

2010 മെയ് മാസത്തിൽ ചേർന്ന ലോകാരോഗ്യ പൊതുസഭയാണ് ഈ ദിനാചരണം ജൂലൈ 28-ലേക്ക് മാറ്റിയത്. ഹൈപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തിയ നോബൽ സമ്മാനാർഹനായ ബാർ സാമുവൽ ബ്ലംബെർഗിന്റെ ജന്മദിനമായ ജൂലൈ 28 ആണ് ഈ ദിനാചരണത്തിന് തിരഞ്ഞ ടുത്തിട്ടുള്ളത്. 2011 ജൂലൈ 28-ന് ആദ്യ ലോക കരൾവീക്കദിനാചരണം നടത്തി.

 

ആരോഗ്യം സംബന്ധിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.