DCBOOKS
Malayalam News Literature Website

ലോക ആരോഗ്യദിനം

ഐക്യരാഷ്ട്ര സംഘടനയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ തീരുമാനപ്രകാരം 1948 ഏപ്രില്‍ 7ന് ലോക ആരോഗ്യസംഘടന നിലവില്‍ വന്നു. രോഗപ്രതിരോധവും ആരോഗ്യപരിപാലനവുമാണ് ഈ സംഘടനയുടെ ലക്ഷ്യം. എല്ലാ ജനങ്ങള്‍ക്കും ഏറ്റവും സാധ്യമായതലംവരെ ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന രൂപംനല്‍കി.

ലോകാരോഗ്യ സംഘടന നിലവില്‍വന്ന ദിനമായ ഏപ്രില്‍ 7 എല്ലാ വര്‍ഷവും ലോക ആരോഗ്യദിനമായി ആചരിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. “കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും ആരോഗ്യത്തെ രക്ഷിക്കാം, ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുക” എന്നതാണ് 2021ലെ മുദ്രാവാക്യം.

 

Comments are closed.