ലോക ആരോഗ്യദിനം; വായിക്കാതെ പോകരുത് ഈ പുസ്തകങ്ങള്‍!
ഇന്ന് ലോക ആരോഗ്യദിനം. ശരീരത്തിന്റെ ആരോഗ്യത്തിന് ആഹാരം ആവശ്യം എന്നപോലെ മനസ്സിന്റെ ആരോഗ്യത്തിന് നമുക്ക് വായന ശീലമാക്കാം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് പറയുന്നതു കേട്ടിട്ടില്ലേ? ജീവിതശൈലീരോഗങ്ങളില്‍ നിന്ന്, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളില്‍ നിന്ന്, പാരമ്പര്യ രോഗങ്ങളില്‍ നിന്ന്, പകര്‍ച്ചവ്യാധികളില്‍ നിന്നുമൊക്കെ രക്ഷനേടാന്‍ നിങ്ങളെ സഹായിക്കുന്ന നിരവധി പുസ്തകങ്ങളാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നമുക്കു പരിചിതമായ ഔഷധസസ്യങ്ങള്‍, അവയുടെ ഉപയോഗവിധങ്ങള്‍, ഗൃഹവൈദ്യം എന്നിവ ഉള്‍പ്പെടുത്തി രചിച്ച പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഉറപ്പാക്കി ജീവിതവിജയം നേടാന്‍ നിങ്ങളെ സഹായിക്കുന്ന നിരവധി പുസ്തകങ്ങളാണുള്ളത്. ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്.
Comments are closed.