DCBOOKS
Malayalam News Literature Website

ഇന്ത്യക്കാരില്‍ സന്തോഷം കുറയുന്നതായി പഠനറിപ്പോര്‍ട്ട്

ഇന്ത്യക്കാരില്‍ സന്തോഷം കുറയുന്നതായി പഠനറിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ സന്തോഷസൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎന്‍ പുറത്തുവിട്ട കണക്കനുസരിച്ച് മുന്‍വര്‍ഷത്തെക്കാള്‍ 11 പോയിന്റ് താഴ്ന്ന് 133-ാം സ്ഥാനത്താണ് ഇന്ത്യ. സന്തോഷസൂചിക പട്ടികയനുസരിച്ച് സാര്‍ക്ക് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ ഒഴികെ എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഇന്ത്യക്കുമുന്നിലാണ്. പാകിസ്ഥാനാകട്ടെ കഴിഞ്ഞവര്‍ഷത്തെക്കാള്‍ അഞ്ച് പോയിന്റ് ഉയര്‍ന്ന് 75-ാം സ്ഥാനത്തെത്തി. ചൈന 86-ാമതും ഭൂട്ടാന്‍ 97-ാം സ്ഥാനത്തുമുണ്ട്. നേപ്പാള്‍ 101, ബംഗ്ലാദേശ് 115, ശ്രീലങ്ക 116, അഫ്ഗാനിസ്ഥാന്‍ 145 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്ഥാനം.

ഫിന്‍ലാന്‍ഡാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. നോര്‍വെ രണ്ടാമതും ഡെന്‍മാര്‍ക്ക് മൂന്നാമതുമാണ്. അഭയാര്‍ഥിബാഹുല്യമുള്ള രാജ്യങ്ങളാണ് സൂചികയില്‍ മുന്നിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജിഡിപി, സാമൂഹ്യസുരക്ഷ, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി, പൊതുജനാരോഗ്യം തുടങ്ങിയ ഘടകങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 156 രാജ്യങ്ങളുടെ പട്ടികയിലെ 117 രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ സന്തോഷവും റിപ്പോര്‍ട്ട് വിശകലനംചെയ്യുന്നുണ്ട്. അമേരിക്ക പട്ടികയില്‍ 18-ാമതാണ്. ബ്രിട്ടന്‍ 19-ാം സ്ഥാനത്തും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 20-ാം സ്ഥാനത്തുമാണ ഉള്ളത്.

Comments are closed.