DCBOOKS
Malayalam News Literature Website

ഇന്ന് ലോക ഭക്ഷ്യദിനം

World Food Day
World Food Day

ഒക്‌ടോബര്‍ 16, ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്‌. വളര്‍ത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിന തീം.

1979 മുതലാണ്‌ ഈ ദിനാഘോഷം ആരംഭിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ഈ ദിവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലോക ജനതയില്‍ ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ മറുഭാഗത്ത് പുതിയ ഭക്ഷണരീതികള്‍ സൃഷ്ടിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുകയാണ് എന്നത് ഏറെ വേദനാജനകമായ വസ്തുതയാണ്. 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഹൃദ്രോഗവും പ്രമേഹവുമല്ലാം കണ്ട് വന്നതെങ്കില്‍ ഇന്നിത് കുട്ടികളെ പോലും ബാധിച്ചിരിക്കുന്നു. കേരളത്തില്‍ ഗ്രാമീണ മേഖലയിലും ഹൃദ്രോഗ സാധ്യത കൂടി വരികയാണെന്നാണ് ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് സ്റ്റഡിയുടെ കണക്ക്.

ലയാളിയുടെ തനത് രുചികള്‍ക്ക് പുറമെ മറുനാടൻ രുചികളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് വിദഗ്ദർ രചിച്ച പുസ്തകങ്ങൾ 50 % വിലക്കുറവിൽ ഇ-ബുക്കുകളായി സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments are closed.