DCBOOKS
Malayalam News Literature Website

പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്തുതോല്‍പിക്കാം…

പരിസ്ഥിതി സംരംക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് മറ്റൊരു പരിസ്ഥിതി ദിനം കൂടി. പ്ലാസ്റ്റിക് മലിനീകരണത്തെ പ്രതിരോധിക്കാം എന്നുള്ളതാണ് ഇത്തവണത്തെ സന്ദേശം. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം എല്ലാ കൊല്ലവും ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. പ്ലാസ്റ്റിക്കിന്റെ ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് സര്‍ക്കാരുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരെ ബോധവല്‍ക്കരിക്കുകയും പ്ലാസ്റ്റിക്കിന് ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തി ഉപയോഗം കുറച്ചുകൊണ്ടുവരികയുമാണ് ഇതിനായി ചെയ്യുന്നത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാര്‍ബണ്‍ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

Comments are closed.