DCBOOKS
Malayalam News Literature Website

ലോകകംപ്യൂട്ടര്‍ സാക്ഷരത ദിനം

സാക്ഷരതാ ദിനം എന്നപോലെ കംപ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ അവര്‍ ലക്ഷ്യമിട്ടത്.

കംപ്യൂട്ടര്‍ ഉപയോഗിച്ച് ഇമെയില്‍ തയ്യാറാക്കുക, ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുക, തുടങ്ങിയ അടിസഥാന കാര്യങ്ങളില്‍ പ്രാപ്തരായവരെയാണ് കംപ്യൂട്ടര്‍ സാക്ഷരരായി സാങ്കേതിക ലോകം വിലയിരുത്തുന്നത്.കംപ്യൂട്ടറിലൂടെമാത്രം വിവരങ്ങള്‍ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

Comments are closed.