ഇന്ന് ലോക നാളികേരദിനം
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…
ഈ വരി മൂളാത്ത മലയാളികള്‍ ഉണ്ടാവില്ല. നാളികേരത്തിന്റെ നാട്ടില്‍ നാളികേരം അന്യമാകുന്നുവോ എന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ന് ലോക നാളികേര ദിനം.
ഏഷ്യാ-പസഫിക് നാളികേര സമിതി (Asia and Pacific Coconut Community APCC) സെപ്തംബർ 2 ലോക നാളികേരദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ APCC-യുടെ സ്ഥാപകദിനമായ സെപ്തംബർ 2 ആണ് നാളികേര ദിനാചരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഏഷ്യാ-പസഫിക് രാജ്യങ്ങളിൽ നാളികേരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വ്യവസായവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
പോർച്ചുഗീസ് ഭാഷയിലെ ‘co’എന്ന പദത്തിൽനിന്നുമാണ് Coconut എന്ന വാക്കുണ്ടായത്. Coco എന്ന പദത്തിന് അർത്ഥം മനുഷ്യന്റെ തല’ എന്നാണ്. മനുഷ്യന്റെ തലയോടു സാമ്യമുള്ളതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.
Comments are closed.