DCBOOKS
Malayalam News Literature Website

പുതിയ മലയാള പുസ്തകങ്ങളുടെ വലിയ ശേഖരവുമായി ലോക പുസ്തകമേളയിൽ ഡി സി ബുക്സ്

ന്യൂഡൽഹി: നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ (എന്‍.ബി.ടി) ആഭിമുഖ്യത്തില്‍ പ്രഗതിമൈതാനിയിൽ നടക്കുന്ന ലോക പുസ്തക  മേളയില്‍ പുസ്തകപ്രേമികളുടെ മനം കവര്‍ന്ന് ഡി സി ബുക്സ്റ്റാള്‍. ഹാള്‍ നമ്പര്‍ 4-ലെ സ്റ്റാള്‍ നമ്പര്‍ 150-ലാണ് ഡി സി ബുക്സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത് (Hall No: 04(FF)/150).

എം. മുകുന്ദൻ, ബെന്യാമിൻ, കെ ആർ മീര ,ബഷീര്‍, ഒ വി വിജയന്‍, തകഴി, മാധവിക്കുട്ടി, എ ശ്രീധരമേനോന്‍, ടി ഡി രാമകൃഷ്ണന്‍ തുടങ്ങിയ മലയാളം എഴുത്തുകാരുടെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ക്കൊപ്പം പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരുടെയും വിദേശ എഴുത്തുകാരുടെയും വിവര്‍ത്തനപുസ്തകങ്ങളുടെയും വലിയ ശേഖരമാണ് ഡി സി ബുക്സ്റ്റാളില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിനോയ് തോമസ്, മനു എസ് പിള്ള, ലാജോ ജോസ്, ജോസഫ് അന്നംകുട്ടി ജോസ്, ശ്രീപാര്‍വ്വതി തുടങ്ങി യുവതലമുറ നെഞ്ചേറ്റിയ എഴുത്തുകാരുടെ പുസ്തകങ്ങളും ഡി സി ബുക്‌സ് -ക്രൈം ഫിക്ഷന്‍, റൊമാന്‍സ് ഫിക്ഷന്‍ മത്സരങ്ങളില്‍ ഉള്‍പ്പെടെ സമ്മാനം നേടിയതും ചുരുക്കപ്പട്ടികയില്‍ ഇടംനേടിയതുമായ പുസ്തകങ്ങളും മേളയില്‍ ലഭ്യമാകും. കൊച്ചുകൂട്ടുകാര്‍ക്കായി നിരവധി ബാലസാഹിത്യരചനകളും മേളയിലുണ്ട്.

30 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നു. ആളുകളില്‍ പുസ്തകങ്ങളോടും സാഹിത്യത്തോടുമുള്ള സ്‌നേഹം വളര്‍ത്തിയെടുക്കാനും ഇന്ത്യന്‍ ഭാഷകളില്‍ നല്ല സാഹിത്യങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുസ്തകമേള നടക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്‍ഷികത്തെ അനുസ്മരിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ എന്നതാണ് ഈ വര്‍ഷത്തെ ഉത്സവത്തിന്റെ തീം. ന്യൂ ഡല്‍ഹി ലോക പുസ്തകമേളയുടെ 31-ാമത് പതിപ്പാണ് ഈവര്‍ഷം നടക്കുന്നത്. മാര്‍ച്ച് 5ന് പുസ്തകമേള സമാപിക്കും.

Comments are closed.