DCBOOKS
Malayalam News Literature Website

ലോക പുസ്തകദിനത്തിൽ ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ഡിസി ബുക്സ്

കോട്ടയം:ലോകപുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് ഏപ്രില്‍ 23 ന് ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്തുമുതല്‍ വൈകീട്ട്  ഏഴുവരെ ഡി സി ബുക്‌സിന്റെ യൂ ട്യൂബ് ചാനലിലൂടെ തത്സമയമായാണ് സാഹിത്യോത്സവം. നവചിന്തയുടെ വാതിലുകള്‍ എന്ന മുഖ്യപ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം പുരോഗമനസാഹിത്യം ഒരു പുനര്‍വിചിന്തനം എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍ നടത്തുന്ന പ്രഭാഷണത്തോടെ ആരംഭിക്കും. രാമചന്ദ്രന്‍ ഗുഹ, ശശി തരൂര്‍. കെ ആര്‍. മീര, ബെന്യാമിന്‍, വി.മധുസൂദനന്‍ നായര്‍ എസ്. ഹരീഷ് , മുരളി തുമ്മാരുകുടി, സുനില്‍ പി ഇളയിടം, ജോസഫ് അന്നംകുട്ടി ജോസ്, പ്രശസ്ത ഫുഡ് വ്‌ളോഗറായ മൃണാള്‍ദാസ്, രവിചന്ദ്രന്‍ സി തുടങ്ങി നിരവധിപേര്‍ വ്യത്യസ്ത സമയങ്ങളില്‍ പങ്കെടുക്കും. പ്രഭാഷണങ്ങളൊടൊപ്പം എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരവുമുണ്ട്. സാഹിത്യം, ശാസ്ത്രം, രുചി, സാങ്കേതികവിദ്യ, സമൂഹം തുടങ്ങി വ്യത്യസ്തമേഖലകളിലുളള സംവാദങ്ങളാണ് നടക്കുന്നത്.

Comments are closed.