‘ഹൃദയമേ ഹൃദയമേ ഈ കഥകള്‍ കേള്‍ക്കൂ ; ലോകപുസ്തകദിനത്തില്‍ നിങ്ങളുടെ പുസ്തകക്കൂട്ടിന് സമ്മാനവുമായി ഡി സി ബുക്സ്
ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെയും ഏപ്രിൽ 23 ലോകപുസ്തകദിനത്തിന്റെയും ഭാഗമായി മലയാളത്തിലെ അക്ഷരസ്നേഹികൾക്കായി, നിങ്ങളുടെ പുസ്തകക്കൂട്ടിനായി ഡി സി ബുക്‌സ് നല്‍കുന്നു നിങ്ങൾ ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരു പുസ്തകസമ്മാനം. ബഷീര്‍, പത്മരാജന്‍, മാധവിക്കുട്ടി, എന്‍. മോഹനന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, ദീപാ നിശാന്ത്, ജോസഫ് അന്നംകുട്ടി ജോസ്, ബിനീഷ് പുതുപ്പണം, അശ്വതി ശ്രീകാന്ത്, അഖില്‍ പി. ധര്‍മ്മജന്‍, നിമ്‌ന വിജയ് എന്നിവരുടെ കഥകളാണ് പുസ്തകരൂപത്തിൽ വായനക്കാരിലേക്ക് എത്തുക.
200 രൂപയുടെ പുസ്തകത്തിനായി 99 രൂപയടച്ച് ഏപ്രില്‍ 7 മുതല്‍ 17 വരെയുള്ള തീയ്യതികളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മലയാളത്തിലെ എക്കാലത്തെയും പ്രിയ കഥാകൃത്തുക്കളും പുതുതലമുറ എഴുത്തുകാരും ഒരുമിക്കുന്ന കഥക്കൂട്ടാണ് ‘ഹൃദയമേ ഹൃദയമേ ഈ കഥകള്‍ കേള്‍ക്കൂ’ എന്ന പേരിൽ പുതുവായനക്കാർക്കായി ലോകപുസ്തകദിനത്തിൽ പുറത്തിറങ്ങുന്നത്.
- പണമടച്ച് ബുക്ക് ചെയ്തുകഴിഞ്ഞാല്‍ റീഫണ്ട് ഉണ്ടാവില്ല
- രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന ഡി സി/കറന്റ് ബുക്‌സ്റ്റോറിന്റെ പേര് പിന്നീട് മാറ്റാന്‍ സാധിക്കില്ല
- പുസ്തകം കൊറിയര്‍ ചെയ്ത് നല്‍കുന്നതല്ല
- ഏപ്രില്‍ 7 മുതല്‍ 17 വരെയാണ് ബുക്കിങ്ങിനുള്ള സമയം
- ഏപ്രിൽ 19 മുതൽ 23 വരെ ഡി സി /കറന്റ് ബുക്സ്റ്റോറുകളിൽ നേരിട്ടെത്തി പുസ്തകം സ്വന്തമാക്കാവുന്നതാണ്
- *ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ തര്‍ക്കങ്ങളും കോട്ടയം ജില്ലാ കോടതിയുടെ അധികാരപരിധിയ്ക്കുള്ളില്‍ ഉള്‍പ്പെടുന്നതായിരിക്കും
Comments are closed.