DCBOOKS
Malayalam News Literature Website

ലോക എയ്ഡ്‌സ് ദിനം

World AIDS Day
World AIDS Day

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്‌സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് എയ്ഡ്‌സിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്ന പേരിലാണ് എയ്ഡ്‌സിന് കാരണമാകുന്ന രോഗാണു അറിയപ്പെടുന്നത്.

എയ്ഡ്‌സ് രോഗം വ്യാപകമാകുന്നത് തടയുന്നതിനും രോഗം ബാധിച്ചവരെ സമൂഹം ഒറ്റപ്പെടുത്തുന്നതിനെതിരായും ലോകജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും ആവശ്യമായ ബോധവത്കരണശ്രമങ്ങള്‍ നടത്തുന്നതിനുമായി എല്ലാവര്‍ഷവും ഡിസംബര്‍ 1 എയ്ഡ്‌സ് ദിനമായി ആചരിച്ചുവരുന്നു. എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്.

Comments are closed.