സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാന ദിവസം ‘അതിരുകളില്ലാത്ത വാക്കുകള്‍’ എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും അമര്‍ത്യാസെന്നിന്റെ മകളുമായ അന്തരാദേവ് സെന്നും അമൃത് ലാലും സംവദിച്ചു. അന്തരാ ദേവിന്റെ മാഗസിനായ ‘ലിറ്റില്‍ മാഗസിന്‍’ നില്‍ ആരംഭിച്ച ചര്‍ച്ച കുറഞ്ഞുവരുന്ന മാധ്യമസ്വാതന്ത്ര്യം ഓണ്‍ലൈന്‍ മാധ്യമം എന്നിവയിലേക്കും കടന്നുചെന്നു.
സ്വന്തം നിരീക്ഷണങ്ങള്‍ ‘ഹിന്ദുസ്ഥാന്‍ ടൈംസില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതിനാലാണ് ‘ലിറ്റില്‍ മാഗസിന്‍’ തുടക്കം കുറിച്ചതെന്ന് അവര്‍ പറഞ്ഞു. മാഗസിന്റെ സ്വഭാവത്തെക്കുറിച്ചും സാഹിത്യത്തിന് രാഷ്ട്രീയമുണ്ടെന്നും തങ്ങളുടെ മാഗസിന്‍ പല വിഷയങ്ങളും കൈകാര്യം ചെയ്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി.
സ്വാതന്ത്ര്യാനന്തരം വാക്കുകള്‍ക്ക് സ്വാതന്ത്ര്യം കുറഞ്ഞതായി പറഞ്ഞതിനൊപ്പം ഗൗരി ലങ്കേഷ്, അനന്തമൂര്‍ത്തി എന്നിവര്‍ നേരിട്ട അക്രമങ്ങളെപ്പറ്റിയും പറഞ്ഞു. മാധ്യമങ്ങളില്‍ പറയുന്നതെല്ലാം സത്യമല്ല എന്ന് തുറന്നു പറഞ്ഞ അന്തരാ ദേവ് സെന്‍ സോഷ്യല്‍ മീഡിയകള്‍ ഇന്ന് ദുരുപയോഗം ചെയ്യുന്ന അഭിപ്രായസ്വാതന്ത്രത്തെപ്പറ്റിയും സംസാരിച്ചു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.