DCBOOKS
Malayalam News Literature Website

കേരളത്തിലെ വാസ്തുവിദ്യാപാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന കൃതി

പ്രശസ്ത ആര്‍ക്കിടെക്ടും എഴുത്തുകാരനുമായ പ്രൊഫ. മിക്കി ദേശായ് കേരളത്തിലെ വാസ്തുവിദ്യാ പാരമ്പര്യത്തെക്കുറിച്ച് രചിക്കുന്ന വുഡെന്‍ ആര്‍ക്കിടെക്ചര്‍ ഓഫ് കേരള എന്ന കൃതി പ്രസാധകരായ മാപിനും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈനും സംയുക്തമായി പ്രസിദ്ധീകരിക്കുന്നു. കേരളത്തിന്റെ തച്ചുശാസ്ത്രവും വാസ്തുവിദ്യയും ആധുനിക യുഗത്തില്‍ എങ്ങനെ ഇഴ ചേര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ വാസ്തുവിദ്യയില്‍ സ്വീകരിച്ചു പോരുന്ന വിവിധ രീതികളെ കുറിച്ചും ഈ കൃതിയില്‍ വിശദമായി തന്നെ വിവരിക്കുന്നു.

അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ അധ്യാപകനായിരുന്ന മിക്കി ദേശായ് ആര്‍ക്കിടെക്ചര്‍ ഇന്‍ ഗുജറാത്ത്, ആര്‍ക്കിടെക്ചര്‍ ആന്റ് ഇന്‍ഡിപ്പെന്‍ഡന്‍സ് തുടങ്ങി നിരവധി ശ്രദ്ധേയമായ കൃതികള്‍ രചിച്ചിട്ടുണ്ട്.

Comments are closed.