DCBOOKS
Malayalam News Literature Website

‘പൂക്കളും പൊന്നാടയും വേണ്ട… സമ്മാനങ്ങളായി പകരം പുസ്തകങ്ങള്‍ തന്നോളൂ’; ജനങ്ങളോട് സിദ്ധരാമയ്യ

ജനങ്ങള്‍ ആദരസൂചകമായി പൂക്കളോ പൊന്നാടയോ നല്‍കരുത്, പകരം വേണമെങ്കിൽ പുസ്തകങ്ങൾ തന്നോളൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

 ‘പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ല. ആളുകൾക്ക് സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാം’– സിദ്ധരാമയ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ശനിയാഴ്ചയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. നേരത്തെ, തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു.

ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിൽ നിന്നും പുസ്തകങ്ങൾ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.